---
title: "ദുരന്തമുഖം മാറും; ചരപ്പിൽ പുഴയോരം മുള വൽക്കരിക്കുന്നു"
english_title: "The face of tragedy will change; Bamboo shoots along the riverbank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47302/the-face-of-tragedy-will-change-bamboo-shoots-along-the-riverbank"
published_at: "2022-06-05T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c8192dafdf_BAMBOO.jpg"
keywords: []
---

# ദുരന്തമുഖം മാറും; ചരപ്പിൽ പുഴയോരം മുള വൽക്കരിക്കുന്നു

> **Lead Summary:** **നാദാപുരം : **രണ്ട് വിദ്യാർത്ഥികൾ മരിച്ച ഉമ്മത്തൂർ പുഴയിലെ ചരപ്പിൽ പുഴയോരം മുള വൽക്കരിക്കുന്നു.

## Article Content

**നാദാപുരം : **രണ്ട് വിദ്യാർത്ഥികൾ മരിച്ച ഉമ്മത്തൂർ പുഴയിലെ ചരപ്പിൽ പുഴയോരം മുള വൽക്കരിക്കുന്നു.

സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി മയ്യയി പുഴയുടെ ചരപ്പിൽ ഭാഗമാണ് മുള വെച്ചു പിടിപ്പിക്കുന്നത്. പാറക്കടവ് സഹകരണ അർബൻ സൊസൈറ്റി ആണ് പദ്ധതി നടപ്പിലാക്കുന്നത്.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ചരപ്പിൽപുഴയോരത്തു മുളയുടെ തൈകൾ നട്ടു കൊണ്ട് അർബൻ സൊസൈറ്റി പ്രസിഡന്റ്‌ അഹമ്മദ് കുറുവയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

ഡയറക്ടർ മാക്കൂൽ മമ്മു ഹാജി അധ്യക്ഷനായി ഹാരിസ് കൊത്തിക്കുടി, മോഹനൻ പാറക്കടവ്, രഘുനാഥ്‌ മുല്ലേരി, വലിയാണ്ടി ഇബ്രാഹിം, എംപി കുഞ്ഞി രാമൻ, അനിൽ കുമാർ ടി എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47302/the-face-of-tragedy-will-change-bamboo-shoots-along-the-riverbank)