---
title: "തൂണേരിയിൽ  പദ്ധതികൾക്ക് അന്തിമ  രൂപം നൽകാൻ വികസന സെമിനാർ"
english_title: "Development seminar in Thuneri to finalize projects"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47316/development-seminar-in-thuneri-to-finalize-projects"
published_at: "2022-06-05T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c9982369ad_thooneri.jpg"
keywords: []
---

# തൂണേരിയിൽ  പദ്ധതികൾക്ക് അന്തിമ  രൂപം നൽകാൻ വികസന സെമിനാർ

> **Lead Summary:** **തൂണേരി : **ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതി ആസൂത്രണത്തിന് മുന്നോടിയായി അന്തിമ പദ്ധതിക്ക് രൂപം നൽകുന്നതിനുവേണ്ടി നടത്തിയ വികസന സെമിനാർ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി : **ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതി ആസൂത്രണത്തിന് മുന്നോടിയായി അന്തിമ പദ്ധതിക്ക് രൂപം നൽകുന്നതിനുവേണ്ടി നടത്തിയ വികസന സെമിനാർ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്തു.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കെ മധു മോഹൻ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.

ആസൂത്രണ സമിതിയും വിവിധ വർക്കിംഗ് ഗ്രൂപ്പുകളും ഗ്രാമസഭ കളിലൂടെയും വന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല നെടുമ്പ്രത്ത് അവതരിപ്പിച്ചു. 

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി ജിമേഷ് മാസ്റ്റർ, ഉമേഷ് എ കെ, ഡാനിയ എ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ കെ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,

ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി പി സുരേഷ് കുമാർ ക്രോഡീകരണം നടത്തി .ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജശ്രീ സി എച്ച് സ്വാഗതവും വി കെ രജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47316/development-seminar-in-thuneri-to-finalize-projects)