---
title: "ഒരു തൈ നടാം; യുവകലാ സാഹിതി ക്യാമ്പയിൻ്റെ ഭാഗമായി മരം നട്ടു"
english_title: "Plant a seedling; The tree was planted as part of the Yuvakala Sahitya campaign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47359/plant-a-seedling-the-tree-was-planted-as-part-of-the-yuvakala-sahitya-campaign"
published_at: "2022-06-05T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629cdfddc85a4_environmental day.jpg"
keywords: []
---

# ഒരു തൈ നടാം; യുവകലാ സാഹിതി ക്യാമ്പയിൻ്റെ ഭാഗമായി മരം നട്ടു

> **Lead Summary:** **നാദാപുരം :** 'ആവാസയോഗ്യമായ പ്രകൃതി നമ്മുടെ ജൻമാവകാശം ' എന്ന യുവകലാസാഹിതി പരിസ്ഥിതി നയപ്രഖ്യാപനത്തിന്റെ ഭാഗമായി യുവകലാ സാഹിതി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.

## Article Content

**നാദാപുരം :** 'ആവാസയോഗ്യമായ പ്രകൃതി നമ്മുടെ ജൻമാവകാശം ' എന്ന യുവകലാസാഹിതി പരിസ്ഥിതി നയപ്രഖ്യാപനത്തിന്റെ ഭാഗമായി യുവകലാ സാഹിതി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.

നാദാപുരം ഗവ: യു പി സ്കൂൾ പരിസരത്ത് വൃക്ഷ തൈ നട്ട് കൊണ്ട് കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം അഡ്വ: പി. ഗവാസ് ഉൽഘാടനം ചെയ്തു. സാഹിത്യകാരി രാജലക്ഷ്മി ടീച്ചർ പരിസ്ഥിതി സന്ദേശം നൽകി പരിസ്ഥിതി ഗാനം ആലപിച്ചു.

യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് സന്തോഷ് കക്കാട് അദ്ധ്യക്ഷതവഹിച്ചു . സ്കൂൾ ഹെഡ് മാസ്റ്റർ പ്രദീപ് കുമാർ , നാസർ മാസ്റ്റർ , ഗഫൂർ ഈയങ്കോട്, സുരേന്ദ്രൻ തൂണേരി , ഷീജവൽസ രാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47359/plant-a-seedling-the-tree-was-planted-as-part-of-the-yuvakala-sahitya-campaign)