---
title: "പരിസ്ഥിതി ദിനാചരണം; വൃക്ഷതൈകൾ നട്ടു"
english_title: "Environment Day; Tree saplings were planted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47365/environment-day-tree-saplings-were-planted"
published_at: "2022-06-05T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ce95144d60_environmental day.jpg"
keywords: []
---

# പരിസ്ഥിതി ദിനാചരണം; വൃക്ഷതൈകൾ നട്ടു

> **Lead Summary:** **വേളം : **ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേളം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.

## Article Content

**വേളം : **ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേളം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.

മാമ്പ്രമല ബഡ്സ് സ്കൂളിൽ നേരത്തെ സജ്ജമാക്കിയ പച്ചതുരുത്തിനടുത്താണ് തൈകൾ വെച്ചുപിടിപ്പിച്ചത്.

പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷനായി.

പഞ്ചായത്ത് അംഗങ്ങളായ കിണറുള്ളതിൽ അസീസ്, അനിഷ പ്രദീപ്, പി.പി.ചന്ദ്രൻ, അഞ്ജന സത്യൻ, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ എൻ. സജീർ, ബഡ്‌സ് സ്കൂൾ ടീച്ചർ ഷീന തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47365/environment-day-tree-saplings-were-planted)