---
title: "പരിസ്ഥിതി ദിനത്തിൽ അവർ 50 വീടുകളിൽ തൈകൾ നട്ടു "
english_title: "On Environment Day, they planted seedlings in 50 homes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47432/on-environment-day-they-planted-seedlings-in-50-homes"
published_at: "2022-06-06T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629da0f4454cf_Untitled-2.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിൽ അവർ 50 വീടുകളിൽ തൈകൾ നട്ടു 

> **Lead Summary:** **നാദാപുരം : **നാഷണൽ കോളേജ് ഓഫ് ആർട്സ് & സയൻസ് പുളിയാവ് എൻ എസ് എസി ന്റെയും നാച്ചുറൽ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **നാഷണൽ കോളേജ് ഓഫ് ആർട്സ് & സയൻസ് പുളിയാവ് എൻ എസ് എസി ന്റെയും നാച്ചുറൽ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

കോളേജ് ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി പരിസ്ഥിതി ദിന സന്ദേശം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അസിസ്റ്റന്റ് പ്രൊഫസർ മന്മഥൻ, ഹാരിസ് , അനു, മുബീന ,തസ്നീമ, ആരതി , ഷെറിൻ സഹരിശ , അശ്വിൻ , സൈഫുദ്ധീൻ എന്നിവർ സംസാരിച്ചു.

പ്രോഗ്രാം ഓഫീസർ റംഷിദ്. പി .പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ് കോർഡിനേറ്റർ ധന്യ. എം. സി സ്വാഗതവും എൻ.എസ്.എസ് വളണ്ടിയർ മുഹമ്മദ് നന്ദിയും പറഞ്ഞു.

പ്രകൃതിയെ സംരക്ഷിക്കേണ്ട പ്രാധാന്യത്തെ കുറിച് പൊതു സമൂഹത്തിനും, വിദ്യാർത്ഥികളിലും സന്ദേശം കൊടുക്കുക എന്ന ഉദ്ദേശത്തിൽ കോളേജിന്റെ പരിസരത്തുള്ള 50 വീടുകളിൽ തൈകൾ നട്ട് വീട്ടുകാരെ കൂടി പരിസ്ഥിതിദിന പരിപാടിയുടെ ഭാഗമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47432/on-environment-day-they-planted-seedlings-in-50-homes)