---
title: "രാജലക്ഷ്മി ടീച്ചറുടെ കവിതാ പ്രകാശനം 13ന് നാദാപുരത്ത്: സ്വാഗതസംഘമായി "
english_title: "Rajalakshmi Teacher's poem release on 13th at Nadapuram: Welcome group"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47440/rajalakshmi-teachers-poem-release-on-13th-at-nadapuram-welcome-group"
published_at: "2022-06-06T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629da436a8723_rajalakshmi.jpg"
keywords: []
---

# രാജലക്ഷ്മി ടീച്ചറുടെ കവിതാ പ്രകാശനം 13ന് നാദാപുരത്ത്: സ്വാഗതസംഘമായി 

> **Lead Summary:** **നാദാപുരം : **കവയിത്രിയും മലബാർ ഡെവലപ്‌മെന്റ് ഫോറം നാദാപുരം ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറിയുമായി സി രാജലക്ഷ്മി ടീച്ചറുടെ സമ്പൂർണ കവിതാ സമാഹാരം ജൂൺ 13ന് പ്രകാശനം ചെയ്യും.

## Article Content

**നാദാപുരം : **കവയിത്രിയും മലബാർ ഡെവലപ്‌മെന്റ് ഫോറം നാദാപുരം ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറിയുമായി സി രാജലക്ഷ്മി ടീച്ചറുടെ സമ്പൂർണ കവിതാ സമാഹാരം ജൂൺ 13ന് പ്രകാശനം ചെയ്യും.

എം.ഡി.എഫ് നാദാപുരം ചാപ്പ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡോ. അബ്ദുസമദ് സമദാനി എം.പി പ്രകാശനം ചെയ്യും. ഇ.കെ വിജയന് എം.എൽ.എ ആദ്യപ്രതി ഏറ്റുവാങ്ങും.

സ്വാഗതസംഘം രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് മെംബർ അബ്ബാസ് കണേക്കൽ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്‍റ് കോരങ്കോട് ജമാൽ അധ്യക്ഷനായി.

വര്‍കിങ് പ്രസിഡന്‍റ് എം..എ ഹമീദ് കക്കംവെള്ളി, കരയത്ത് ഹമീദ് ഹാജി, അടക്കം സംസ്ഥാന നേതാക്കളായ അബ്ദുറഹ്മാന്‍ ഇടക്കുനി, വി.പി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. കരയത്ത് ഹമീദ് ഹാജി ചെയർമാനും ജമാൽ കോരങ്കോട് കൺവീനറും സി.പി സലാം ട്രഷററുമായി സ്വാഗതസംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47440/rajalakshmi-teachers-poem-release-on-13th-at-nadapuram-welcome-group)