---
title: "മരണ കാരണം; നയൻസർക്കാറിൻ്റെ മൃതദേഹം ബംഗാളിലേക്ക് കൊണ്ട് പോകും "
english_title: "Cause of death; The body of the nayansarkkar will be taken to Bengal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47526/cause-of-death-the-body-of-the-nayansarkkar-will-be-taken-to-bengal"
published_at: "2022-06-06T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ded248a964_death.jpg"
keywords: []
---

# മരണ കാരണം; നയൻസർക്കാറിൻ്റെ മൃതദേഹം ബംഗാളിലേക്ക് കൊണ്ട് പോകും 

> **Lead Summary:** **നാദാപുരം : **തലയിൽ ഉണ്ടായ ശക്തമായ ക്ഷതവും തുടർന്നു തലയോട്ടിക്കകത്ത് ഉണ്ടായ രക്തസ്രാവവുമാണ് നയൻസർക്കാറിൻ്റെ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി.

## Article Content

**നാദാപുരം : **തലയിൽ ഉണ്ടായ ശക്തമായ ക്ഷതവും തുടർന്നു തലയോട്ടിക്കകത്ത് ഉണ്ടായ രക്തസ്രാവവുമാണ് നയൻസർക്കാറിൻ്റെ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി.

ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽആശുപത്രിയിൽ എത്തിച്ച പശ്ചിമബംഗാൾ സ്വദേശിയായ നയൻസർക്കാർ (26) ആണ് മരിച്ചത്. ഇക്കഴിച്ച മൂന്നാം തിയ്യതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇയാൾക്ക് തലയിൽഅടിയന്തര ശസ്ത്രക്രീയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കെട്ടിടത്തിന് മുകളിൽ നിന്ന് പരിക്ക് പറ്റിയ തെന്ന് പറഞ്ഞാണ് മൂന്നിന് രാവിലെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സംഭവം താനക്കോട്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ തല്ലിയതെന്നാണ് നാട്ടുകാർ പറയുന്നത്.. താനക്കോട്ടൂരിലെ മീഞ്ചേരിക്കുനി പോക്കറുടെ വാടക കെട്ടിടത്തിലാണ് ഈ തൊഴിലാളികൾ താമസിച്ചത്. ഇവിടെ ഒരു കോളേജ് കെട്ടിട നിർമ്മാണത്തിനെത്തിയവരാണ് ഇവർ.

ഇന്ന് പകൽ മൂന്നോടെ പോസ്റ്റ്മോർട്ടം ബംഗാളിൽ നിന്നെത്തിയ ബന്ധുക്കൾ ഏറ്റുവാങ്ങി. എന്നാൽ മൃതദേഹ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നും കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചതായാണ് പ്രാഥമിക നിഗമനമെന്നും വളയം അഡീഷണൽ എസ് ഐ കുട്ടികൃഷ്ണൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47526/cause-of-death-the-body-of-the-nayansarkkar-will-be-taken-to-bengal)