---
title: "ഓർമ മരങ്ങൾ; മിസ്ഹബിന്റെ ഓർമ്മയിൽ കണ്ടൽ കാടൊരുക്കാൻ സഹപാഠികൾ "
english_title: "Memory trees; Classmates to make Kandal forest in memory of Mishab"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47536/memory-trees-classmates-to-make-kandal-forest-in-memory-of-mishab"
published_at: "2022-06-06T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e04b2a1948_mishab.jpg"
keywords: []
---

# ഓർമ മരങ്ങൾ; മിസ്ഹബിന്റെ ഓർമ്മയിൽ കണ്ടൽ കാടൊരുക്കാൻ സഹപാഠികൾ 

> **Lead Summary:** **പാറക്കടവ് : **പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മരണമടഞ്ഞ ഉമ്മത്തുർ എസ്.ഐ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ടി.കെ.മിസ്ഹബിന്റെ ഓർമ്മക്കായി സഹപാഠികളുടെ വ്യത്യസ്തമായ സ്മരണാഞ്ജലി.

## Article Content

**പാറക്കടവ് : **പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മരണമടഞ്ഞ ഉമ്മത്തുർ എസ്.ഐ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ടി.കെ.മിസ്ഹബിന്റെ ഓർമ്മക്കായി സഹപാഠികളുടെ വ്യത്യസ്തമായ സ്മരണാഞ്ജലി.

അപകട സ്ഥലത്തിനു സമീപം കണ്ടൽ ചെടികൾ വെച്ചു പിടിപ്പിക്കുന്ന പരിപാടിക്കു തുടക്കമായി. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ് നടത്തുന്ന കണ്ടൽ കാടു നിർമ്മിതിക്ക് ചെക്യാട് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. കെ.ഖാലിദ് തുടക്കം കുറിച്ചു.

ശാസ്ത്ര രംഗം കോഴിക്കോട് ജില്ലാ കൺവീനർ പ്രശാന്ത് മുതിയങ്ങ അധ്യക്ഷത വഹിച്ചു. അസ്ലം കളത്തിൽ , ഫാതിമ ഷൈഹ , അനൂപ് കുമാർ, സത്യൻ നീലിമ, കെ.കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് സാമൂഹിക വനവൽകരണം എന്ന വിഷയത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിസ്ഥിതി സെമിനാർ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സലാം കായക്കൊടി ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഫാത്വിമ റാനിയ, അജ്സർ എന്നിവർ പ്രസംഗിച്ചു. എ.കെ ബഷീർ സ്വാഗതവും ഷദ ഫാത്വിമ കെ കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47536/memory-trees-classmates-to-make-kandal-forest-in-memory-of-mishab)