---
title: "വാണിമേലിൽ പിടിയിൽ; തമിഴ്നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി "
english_title: "raping girl in Tamil Nadu accuse arrest in vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47552/raping-girl-in-tamil-nadu-accuse-arrest-in-vanimel"
published_at: "2022-06-06T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e1a250fb1a_arrest.jpg"
keywords: []
---

# വാണിമേലിൽ പിടിയിൽ; തമിഴ്നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി 

> **Lead Summary:** **നാദാപുരം : **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടന്ന തമിഴ് യുവാവ് പൊലീസ് പിടിയിൽ.പോക്സോ കേസ് പ്രതി മാർത്താണ്ഡo സ്വദേശി വിപിൻ ആണ് പിടിയിലായത്.

## Article Content

**നാദാപുരം : **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടന്ന തമിഴ് യുവാവ് പൊലീസ് പിടിയിൽ.പോക്സോ കേസ് പ്രതി മാർത്താണ്ഡo സ്വദേശി വിപിൻ ആണ് പിടിയിലായത്.

വാണിമേൽ പാലത്തിന് സമീപത്ത് നിർമ്മാണ ജോലിയിൽ ഏർപ്പെട്ട വിപിനിനെ മാർത്താണ്ഡo എസ് ഐ അരുണിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നാദാപുരം ഷാഡോ പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വിപിൻ കേരളത്തിലേക്ക് കടന്നതായി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47552/raping-girl-in-tamil-nadu-accuse-arrest-in-vanimel)