---
title: "വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാകണം - പേരോട് "
english_title: "Education should be value-perod"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47555/education-should-be-value-perod"
published_at: "2022-06-06T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e1f082c4b8_perod.jpg"
keywords: []
---

# വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാകണം - പേരോട് 

> **Lead Summary:** **പാറക്കടവ് : **കുറ്റ്യാടി സിറാജുൽ ഹുദാ എജുക്കേഷണൽ കോംപ്ലക്സിന്റെ കീഴിൽ പാറക്കടവിൽ പ്രവർത്തിച്ചു വരുന്ന ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പഠനാരംഭം ഗംഭീരമായി. പ്രീ പ്രൈമറി ക്ലാസ്സുകളിൽ പുതുതായി അഡ്മിഷൻ നേടിയ അറുനൂറിലധികം വിദ്യാർത്ഥികൾക് സിറാജുൽ ഹുദാ സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി ആദ്യാക്ഷരം പകർന്നു നൽകി ഉത്ഘാടനം നിർവ്വഹിച്ചു.

## Article Content

**പാറക്കടവ് : **കുറ്റ്യാടി സിറാജുൽ ഹുദാ എജുക്കേഷണൽ കോംപ്ലക്സിന്റെ കീഴിൽ പാറക്കടവിൽ പ്രവർത്തിച്ചു വരുന്ന ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പഠനാരംഭം ഗംഭീരമായി. പ്രീ പ്രൈമറി ക്ലാസ്സുകളിൽ പുതുതായി അഡ്മിഷൻ നേടിയ അറുനൂറിലധികം വിദ്യാർത്ഥികൾക് സിറാജുൽ ഹുദാ സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി ആദ്യാക്ഷരം പകർന്നു നൽകി ഉത്ഘാടനം നിർവ്വഹിച്ചു.

പുതിയ കാലത്ത്‌ വിദ്യാഭ്യാസം നേരിടുന്ന മൂല്യച്യുതിയെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെയും അദ്ദേഹം ഊന്നി പറഞ്ഞു സയ്യിദ് ഹുസൈൻ തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു.

സിറാജുൽ ഹുദാ അക്കാദമിക് ഡയറക്ടർ മുഹമ്മദ്‌ അസ്ഹരി പേരോട്, മാനേജർ മുനീർ സഖാഫി ഓർക്കാട്ടേരി, ഡോ മഹമൂദ് എ പി എന്നിവർ സംസാരിച്ചു പ്രിൻസിപ്പാൾ മൂസ്സ പാനോളി സ്വാഗതവും മോറൻ ഹെഡ് അബ്ദുറഹീം സഖാഫി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47555/education-should-be-value-perod)