---
title: "തേജ് ദേവിന്റെ മരണം; ഡോക്ടർ അടക്കം മൂന്ന് പേർ അറസ്റ്റിൽ"
english_title: "thej Dev dies; Three persons, including a doctor, were arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47564/thej-dev-dies-three-persons-including-a-doctor-were-arrested"
published_at: "2022-06-06T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e289f30db6_thej_dev.jpg"
keywords: []
---

# തേജ് ദേവിന്റെ മരണം; ഡോക്ടർ അടക്കം മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **നാദാപുരം : **കുത്തിവെപ്പിനെ തുടർന്ന് വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ ഡോക്ടർ അടക്കം മൂന്ന് പേർ അറസ്റ്റിൽ.

## Article Content

**നാദാപുരം : **കുത്തിവെപ്പിനെ തുടർന്ന് വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ ഡോക്ടർ അടക്കം മൂന്ന് പേർ അറസ്റ്റിൽ.

ന്യൂക്ലിയസ് ഹെൽത്ത് കെയർ ക്ലീനിക്കിലെ ശിശുരോഗ വിദഗ്ധൻ ഡോ: സലാഹുദ്ധീൻ മേനേജിങ്ങ് ഡയരക്ടർ അബ്ദുൾ റഷീദ്, ജീവനക്കാരി ഷാനി എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. വട്ടോളി സംസ്കൃതം ഹൈസ്കൂൾ വിദ്യാർത്ഥി പടിക്കലക്കണ്ടി രജീഷിന്റെ മകൻ തേജ്ദേവ് (11)ആണ് മരിച്ചത്. ഇക്കഴ്‌ച്ച ഫിബ്രവരി പതിനാലിന് രാവിലെ പന്ത്രണ്ട് മണിയോടെ പനിയെ തുടർന്ന് ആശുപതിയിൽ എത്തിയ കുട്ടിക്ക് മരുന്ന് കുത്തിവെച്ചതടെ തളർച്ച അനുഭവപ്പെടുകയായിരുന്നുവെന്നാണ് ബദ്ധുക്കൾ പറയുന്നത്.

ഇതോടെ കുട്ടി അവശനാവുകയും കുട്ടിയെ ഉടൻ തന്നെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകു വഴിയായിരുന്നു മരണം. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ചികിൽസ പിഴവാണ് കുട്ടിയുടെ മരണത്തിെൽ കലാശിച്ചതെന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നു.

എന്നാൽ മന:പൂർവ്വമല്ലാത പിഴവ് വരുത്തിയെന്ന വകുപ്പ് ചേർത്താണ് പോലീസ് കേസ് എടുത്തെത് . തിങ്കളാഴ്ച ഉച്ചയോടെയാണ് മൂന്ന് പേരെയും നാദാപുരം ഡിവൈഎസ്പി ടി.പി ജേക്കപ്പ് അറസ്റ്റു ചെയ്തത്.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47564/thej-dev-dies-three-persons-including-a-doctor-were-arrested)