---
title: "ഇവിടെ വേണം; പഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ വേണം "
english_title: "green coconut storage centers in the panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47619/green-coconut-storage-centers-in-the-panchayat"
published_at: "2022-06-07T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ee88439925_coconut.jpg"
keywords: []
---

# ഇവിടെ വേണം; പഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ വേണം 

> **Lead Summary:** **നാദാപുരം : ** മലയോര മേഖലയെ അവഗണിച്ച് ജില്ലയിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ 9 ഇടങ്ങളിൽ മാത്രം ഒതുക്കിയത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ പ്രസ്ഥാപനയിൽ പറഞ്ഞു.

## Article Content

**നാദാപുരം : ** മലയോര മേഖലയെ അവഗണിച്ച് ജില്ലയിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ 9 ഇടങ്ങളിൽ മാത്രം ഒതുക്കിയത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ പ്രസ്ഥാപനയിൽ പറഞ്ഞു.

ജില്ലയിലെ പ്രധാന നാളികേര കേന്ദ്രങ്ങളായ നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, പയ്യോളി പോലെയുള്ള മേഖലകൾ ലിസ്റ്റിൽ വന്നിട്ടില്ല.

വിദൂരങ്ങളിൽ വിപണനത്തിനായി നാളികേരം കൊണ്ടുപോവുക എന്നത് കർഷകരെ സംബന്ധിച്ചിടത്തോളം ദ്രോഹകരമാണ്. ജില്ലയിൽ ഓരോ പഞ്ചായത്ത് കേന്ദ്രങ്ങളിലും പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്നും പുന്നക്കൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47619/green-coconut-storage-centers-in-the-panchayat)