---
title: "വളയത്ത് നാളീകേര സംഭരണ കേന്ദ്രം ആരംഭിക്കണം - കർഷക സംഘം "
english_title: "Coconut Procurement Center should be started at Valayam - Farmers' Association"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47720/coconut-procurement-center-should-be-started-at-valayam-farmers-association"
published_at: "2022-06-07T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f57dc50448_karshaka_sangham_2.jpg"
keywords: []
---

# വളയത്ത് നാളീകേര സംഭരണ കേന്ദ്രം ആരംഭിക്കണം - കർഷക സംഘം 

> **Lead Summary:** **വളയം : **നാളീകേര കർഷകഗ്രാമമായ വളയത്ത് സർക്കാറിൻ്റെ പച്ചത്തേങ്ങ സംഭരണ കേന്ദ്രം അനുവദിക്കണമെന്ന് കർഷക സംഘം വണ്ണാർ കണ്ടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ സെക്രട്ടറി എം.സി ശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം : **നാളീകേര കർഷകഗ്രാമമായ വളയത്ത് സർക്കാറിൻ്റെ പച്ചത്തേങ്ങ സംഭരണ കേന്ദ്രം അനുവദിക്കണമെന്ന് കർഷക സംഘം വണ്ണാർ കണ്ടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ സെക്രട്ടറി എം.സി ശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഇ.കെ മൂസ പതാക ഉയർത്തി. പി.പി ബാലകൃഷണൻ മാസ്റ്റർ അധ്യക്ഷനായി. മുതിർന്ന കർഷകനായ എം.സി ഗംഗാധരനെ ആദരിച്ചു. ഒ.ടി അബ്ദുള്ള പൊന്നാടയണിയിച്ചു.

**

മേഖലാ പ്രസിഡൻ്റ് കെ. വിനോദൻ ,ഏരിയാ ജോ. സെക്രട്ടറി ടി. കണാരൻ ,കെ. ശ്രീജിത്ത് ,വി.വി. രാജൻ എന്നിവർ സംസാരിച്ചു. ഇ കെ. കുമാരൻ സ്വാഗതവും കെ.കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

വണ്ണാർ കണ്ടി യൂണിറ്റ് ഭാരവാഹികൾ : **ഇ.കെ മൂസ (പ്രസിഡൻ്റ് ) ഇ.കെ കുമാരൻ (സെക്രട്ടറി) മണലോടി യൂണിറ്റ് ഭാരവാഹികൾ പി.പി ബാലകൃഷ്ൻ (പ്രസിഡൻ്റ് ) ടി. ശ്രീജേഷ് (സെക്രട്ടറി) 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47720/coconut-procurement-center-should-be-started-at-valayam-farmers-association)