---
title: "കല്ലാച്ചി കേന്ദ്രമാക്കി ആരോഗ്യ ഉപകേന്ദ്രം ആരംഭിക്കണം - സി.പി.ഐ സമ്മേളനം "
english_title: "Kallachi-based health sub-center should be started - CPI conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47735/kallachi-based-health-sub-center-should-be-started-cpi-conference"
published_at: "2022-06-07T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f5f3b97a58_cpi.jpg"
keywords: []
---

# കല്ലാച്ചി കേന്ദ്രമാക്കി ആരോഗ്യ ഉപകേന്ദ്രം ആരംഭിക്കണം - സി.പി.ഐ സമ്മേളനം 

> **Lead Summary:** **നാദാപുരം : **കല്ലാച്ചി കേന്ദ്രമാക്കി ഒ.പി. സൗകര്യത്തോടു കൂടിയുള്ള ആരോഗ്യ സബ് സെന്റർ ആരംഭിക്കണമെന്ന് സി.പി.ഐ നാദാപുരം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സി.പി ഐ ജില്ലാ അസി. സെക്രട്ടറി ടി.കെ. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **കല്ലാച്ചി കേന്ദ്രമാക്കി ഒ.പി. സൗകര്യത്തോടു കൂടിയുള്ള ആരോഗ്യ സബ് സെന്റർ ആരംഭിക്കണമെന്ന് സി.പി.ഐ നാദാപുരം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സി.പി ഐ ജില്ലാ അസി. സെക്രട്ടറി ടി.കെ. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ടി.പി. ഷൈജു, പി.കെ. ദേവി, വൈശാഖ് കല്ലാച്ചി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ എം.എൽ എ രാഷ്ട്രീയ റിപ്പോർട്ടും, മണ്ഡലം സെക്രട്ടറി അഡ്വ.പി. ഗവാസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ലോക്കൽ സെക്രട്ടറി സി.എച്ച് ദിനേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് മുതിർന്ന നേതാവ് കേളോത്ത് കണ്ണൻ പതാക ഉയർത്തി.

രജീന്ദ്രൻ കപ്പള്ളി, എം.ടി. ബാലൻ, ടി. സുഗതൻ , പി. ചാത്തു മാസ്റ്റർ, സി.കെ. റീന, കരിമ്പിൽ അശോകൻ പ്രസംഗിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറിയായി സി.എച്ച് ദിനേശനെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47735/kallachi-based-health-sub-center-should-be-started-cpi-conference)