---
title: "ആശങ്കയുടെ മല; ഉടുമ്പിറങ്ങി മലയിൽ എട്ട് വീട്ടുകാർ ഉരുൾപൊട്ടൽ ഭീഷണിയിൽ "
english_title: "Eight households threatened by landslide on Udumbirangi hill"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47775/eight-households-threatened-by-landslide-on-udumbirangi-hill"
published_at: "2022-06-08T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a00265c2afd_urulpottal.jpg"
keywords: []
---

# ആശങ്കയുടെ മല; ഉടുമ്പിറങ്ങി മലയിൽ എട്ട് വീട്ടുകാർ ഉരുൾപൊട്ടൽ ഭീഷണിയിൽ 

> **Lead Summary:** **നാദാപുരം: **വിലങ്ങാട് മലയോരത്തെ ഉടുമ്പിറങ്ങി മലയിലെ എട്ട് വീട്ടുകാർ ഉരുൾപൊട്ടൽ ഭീഷണിയിൽ. മഴ ശക്തമാകുന്നതോടെ പ്രദേശത്തെ വീട്ടുകാർ ബന്ധു വീടുകളിലേക്ക് താമസംമാറാൻ ഒരുങ്ങുകയാണ്. ഒരു കുടുംബം ബന്ധുവീട്ടിലേക്ക് താമസംമാറി.

## Article Content

**നാദാപുരം: **വിലങ്ങാട് മലയോരത്തെ ഉടുമ്പിറങ്ങി മലയിലെ എട്ട് വീട്ടുകാർ ഉരുൾപൊട്ടൽ ഭീഷണിയിൽ. മഴ ശക്തമാകുന്നതോടെ പ്രദേശത്തെ വീട്ടുകാർ ബന്ധു വീടുകളിലേക്ക് താമസംമാറാൻ ഒരുങ്ങുകയാണ്. ഒരു കുടുംബം ബന്ധുവീട്ടിലേക്ക് താമസംമാറി.

കഴിഞ്ഞാഴ്ച ഉടുമ്പിറങ്ങി മലയിലെ ഇരുപ്പക്കാട്ട് ബിജുവിന്റെ വീട് മണ്ണിടിച്ചിൽ മൂലം തകർന്നിരുന്നു. മണ്ണിടിച്ചലിനെ തുടർന്ന് ശക്തമായ ഉരുളൻകല്ലുകൾ വീടിന്റെ പിൻഭാഗത്തെത്തിയിട്ടുണ്ട്. വീടിന്റെ അടുക്കളഭാഗവും മുറികളും തകർന്ന നിലയിലാണ്.

ബിജുവിന്റെ വീട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം വീട് സന്ദർശിച്ചു. വീട് വാസയോഗ്യമല്ലെന്നും ഉടൻ താമസംമാറ്റണമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ഇതേത്തുടർന്ന് ബിജു താമസം മാറ്റി. ഉടുമ്പിറങ്ങിമലയിൽ വൻകിട ഖനനത്തിനുള്ള സജ്ജീകരണങ്ങൾ നേരത്തേ നടത്തിയിരുന്നു. ഖനനത്തിനുള്ള മുന്നൊരുക്കങ്ങൾ ഉടുമ്പിറങ്ങി മലയിൽ തയ്യാറാക്കിയിരുന്നു.

മണ്ണുമാന്തി ഉപയോഗിച്ച് കുന്നുകൾ വെട്ടി മാറ്റി റോഡ് പണിതു. ഇതിന്റെ ഭാഗമായി ചിലസ്ഥലത്ത് മണ്ണിടിച്ചിലുണ്ടാകുന്നുണ്ട്. ഖനനത്തിന് അനുമതി ലഭിക്കാനുള്ള നീക്കവും അണിയറയിൽ സജീവമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47775/eight-households-threatened-by-landslide-on-udumbirangi-hill)