---
title: "മദ്രസ്സകൾ നല്ല പൗരന്മാരെ  സൃഷ്ടിക്കുന്നു - കെ മുരളീധരൻ എം പി"
english_title: "Madrassas create good citizens - K Muraleedharan MP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47824/madrassas-create-good-citizens-k-muraleedharan-mp"
published_at: "2022-06-08T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0438b416bd_k_muraleedharan.jpg"
keywords: []
---

# മദ്രസ്സകൾ നല്ല പൗരന്മാരെ  സൃഷ്ടിക്കുന്നു - കെ മുരളീധരൻ എം പി

> **Lead Summary:** **ചേലക്കാട് : **മതപOനം മനുഷ്യസ്നേഹവും ,പരസ്പരബഹുമാനവും വിദ്യാർത്ഥികളിൽ വളർത്തുന്നു. സമൂഹത്തിൽ ഭിന്നത വളർത്താൻ ശ്രമിക്കുന്നവരെ അകറ്റിനിർത്താൻ ഇത്തരം വിദ്യാഭ്യാസം കൊണ്ട്‌ സാധിക്കുന്നുവെന്നും കെ മുരളീധരൻ എം.പി പറഞ്ഞു.

## Article Content

**ചേലക്കാട് : **മതപOനം മനുഷ്യസ്നേഹവും ,പരസ്പരബഹുമാനവും വിദ്യാർത്ഥികളിൽ വളർത്തുന്നു. സമൂഹത്തിൽ ഭിന്നത വളർത്താൻ ശ്രമിക്കുന്നവരെ അകറ്റിനിർത്താൻ ഇത്തരം വിദ്യാഭ്യാസം കൊണ്ട്‌ സാധിക്കുന്നുവെന്നും കെ മുരളീധരൻ എം.പി പറഞ്ഞു.

പൊതുപരീക്ഷയിൽ ഉന്നതവിജയംനേടിയ ദാറുൽ ഈമാൻ മദ്രസ്സാവിദ്യാർഥികൾ കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയയിരുന്നു അദ്ദേഹം.

പുതിയകാലത്തെ വെല്ലുവിളി കളെ നേരിടാനും,വിദ്യാർത്ഥികളെ ശരിയായ ' വഴിയിലൂടെ നയിക്കാനും,നമ്മളും  അപ്‌ഡേറ്റഡ് ആകണമെന്ന് മുരളീധരൻ പറഞ്ഞു.

നൗഫൽ മുസ്ല്യാർ അദ്ധ്യക്ഷനായി. ഇല്ലത്ത് ശംസുദ്ദീൻ,മുഈ നുദ്ദീൻനിസാമി ,ഇല്ലത്ത്‌മൊയ്തുഹാജി, അഡ്വ.കെ.എം രഘുനാഥ്, അബൂബക്കർ സിദ്ധീഖിറഹ്മാനി,അബൂബക്കർ എം.കെ,ശിഹാബ്.വി.കെ,ഷവീർഅലി,അമ്മദ്‌ഹജി ,മുനീർ പി എന്നിവർ സംസാരിച്ചു. ഖലീൽ ഹുദവി അൽ മാലികി മതപ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47824/madrassas-create-good-citizens-k-muraleedharan-mp)