---
title: "ജനകീയ റോഡ്; നാടിന് സമർപ്പിച്ചത് കെ. മുരളീധരൻ എം.പി "
english_title: "Public road; Dedicated to Nadu by K. Muraleedharan MP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47876/public-road-dedicated-to-nadu-by-k-muraleedharan-mp"
published_at: "2022-06-08T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a06d03d57a1_muraleedharan.jpg"
keywords: []
---

# ജനകീയ റോഡ്; നാടിന് സമർപ്പിച്ചത് കെ. മുരളീധരൻ എം.പി 

> **Lead Summary:** **പുറമേരി : ** പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ജനകീയ പങ്കാളിത്തത്തോടുകൂടി നിർമിച്ച കാങ്ങാട്ട് കുന്നോത്ത് താഴ റോഡ് എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി : ** പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ജനകീയ പങ്കാളിത്തത്തോടുകൂടി നിർമിച്ച കാങ്ങാട്ട് കുന്നോത്ത് താഴ റോഡ് എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

പുറമേരി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. ഇ.ടി.കെ. രജീഷ്, പി. അജിത്ത്, കിഴക്കയിൽ സൂപ്പി, പടിഞ്ഞാറകണ്ടി ചന്ദ്രൻ, പി.പി. മുരളീധരൻ, മുഹമ്മദ്, റഫീക്ക്, ബഷീർ കിഴക്കയിൽ എന്നിവർ സംസാരിച്ചു.

യോഗത്തിൽ ജെ.എച്ച്.ഐ. റെജിമോന് വാർഡ് വികസനസമിതി ഉപഹാരം നൽകി. പരിസ്ഥിതി പ്രവർത്തകനായ ഹാരിസ് കട്ടകണ്ടിൽനിന്നും വൃക്ഷത്തൈ സ്വീകരിച്ച് മുരളീധരൻ പ്രസിഡൻറിനു നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47876/public-road-dedicated-to-nadu-by-k-muraleedharan-mp)