---
title: "ഇലക്ട്രിക്ക് പോസ്റ്റിൽ ഓട്ടോറിക്ഷയിടിച്ച് രണ്ട് പേർക്ക് പരിക്ക് "
english_title: "Two persons were injured when an autorickshaw collided with an electric post"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47882/two-persons-were-injured-when-an-autorickshaw-collided-with-an-electric-post"
published_at: "2022-06-08T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0787a04be3_accident.jpg"
keywords: []
---

# ഇലക്ട്രിക്ക് പോസ്റ്റിൽ ഓട്ടോറിക്ഷയിടിച്ച് രണ്ട് പേർക്ക് പരിക്ക് 

> **Lead Summary:** **പാറക്കടവ് : **ചെറ്റക്കണ്ടി - പാറക്കടവ് സംസ്ഥാന പാതയിൽ വാഹനാപകടം. റോഡിന് തൊട്ടരികിലുള്ള ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഓട്ടോറിക്ഷ തകർന്നു. ഡ്രൈവർ അടക്കം രണ്ട് പേർക്ക് പരിക്ക്.

## Article Content

**പാറക്കടവ് : **ചെറ്റക്കണ്ടി - പാറക്കടവ് സംസ്ഥാന പാതയിൽ വാഹനാപകടം. റോഡിന് തൊട്ടരികിലുള്ള ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഓട്ടോറിക്ഷ തകർന്നു. ഡ്രൈവർ അടക്കം രണ്ട് പേർക്ക് പരിക്ക്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച കൂത്തുപറമ്പ് കൂവ്വപ്പടി ഫർഹാനസിൽ സുബൈയിർ (65) ഓട്ടോറിക്ഷ ഡ്രൈവർ ഇബ്രാഹിം എന്നിവർക്കാണ് പരിക്ക്.

സുബൈയിറിന് തലയ്ക്കും നെഞ്ചിനും സാരമായ പരിക്കായതിനാൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറക്കടവ് ടൗണിനടുത്ത് റോഡിനോട് ചേർന്ന് കെ.എസ്ഇബി നിർമ്മിച്ച എ.ബി സ്വിച്ച് സ്ഥാപിച്ച ഇലക്ട്രിക്ക് പോസ്റ്റാണ് അപകട കാരണം.

ഇത് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം നാട്ടുകാർ നിരവധി തവണ ഉന്നയിച്ചിരുന്നു. പോസ്റ്റിനിടയിൽ കുടുങ്ങിയ ഓട്ടോറിക്ഷ പൊളിച്ചുമാറ്റിയാണ് അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ രക്ഷിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗം ഹനീഫയുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ പാറക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47882/two-persons-were-injured-when-an-autorickshaw-collided-with-an-electric-post)