---
title: "പ്രവാചകനിന്ദ; കേന്ദ്ര സർക്കാർ മൗനം അവസാനിപ്പിച്ച് കുറ്റക്കാരെ ശിക്ഷിക്കണം - യൂത്ത് ലീഗ് "
english_title: "Blasphemy; The Central Government should end the silence and punish the culprits - Youth League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47892/blasphemy-the-central-government-should-end-the-silence-and-punish-the-culprits-youth-league"
published_at: "2022-06-08T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0825cb5ee5_youth_league.jpg"
keywords: []
---

# പ്രവാചകനിന്ദ; കേന്ദ്ര സർക്കാർ മൗനം അവസാനിപ്പിച്ച് കുറ്റക്കാരെ ശിക്ഷിക്കണം - യൂത്ത് ലീഗ് 

> **Lead Summary:** **പുറമേരി : **പ്രവാചകനിന്ദ വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം അവസാനിപ്പിച്ച് കുറ്റക്കാരെ ശിക്ഷിച്ച് ഇന്ത്യയുടെ മതേതരപാരമ്പര്യം സംരക്ഷിക്കണമെന്ന് പുറമേരി പഞ്ചായത്ത് യൂത്ത് ലീഗ്.

## Article Content

**പുറമേരി : **പ്രവാചകനിന്ദ വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം അവസാനിപ്പിച്ച് കുറ്റക്കാരെ ശിക്ഷിച്ച് ഇന്ത്യയുടെ മതേതരപാരമ്പര്യം സംരക്ഷിക്കണമെന്ന് പുറമേരി പഞ്ചായത്ത് യൂത്ത് ലീഗ്.

യൂത്ത് ലീഗ് സംഘടിപ്പിച്ച യുവ ജാഗ്രതാ യാത്രയുടെ ഭാഗമായുള്ള കൺവെൻഷനിൽ പ്രമേയത്തിലൂടെയാണ് ആവശ്യമുന്നയിച്ചത്. കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ്‌ യൂനുസ് രാമത്ത് യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് ഷംസു മഠത്തിൽ അധ്യക്ഷത വഹിച്ചു. ആർ.കെ. റഫീഖ്, വി.പി. നജീബ്, മുഹമ്മദ്‌ കീഴ്‌പ്പാട്ട്, എ.കെ. ഷബീർ, കെ.പി. നജീബ്, ഷംസു പുതിയോട്ടിൽ, വി.പി. ഷക്കീൽ, കെ.പി. അമീർ, സുഹൈൽ സലാം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47892/blasphemy-the-central-government-should-end-the-silence-and-punish-the-culprits-youth-league)