---
title: "നാദാപുരം മലയോര മേഖലയിൽ ചാരായ റെയിഡ്; 340 ലിറ്റർ വാഷ് പിടികൂടി"
english_title: "Alcohol raid in Nadapuram hilly region; 340 liters of wash seized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47928/alcohol-raid-in-nadapuram-hilly-region-340-liters-of-wash-seized"
published_at: "2022-06-08T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0b52e7eb34_arrest.jpg"
keywords: []
---

# നാദാപുരം മലയോര മേഖലയിൽ ചാരായ റെയിഡ്; 340 ലിറ്റർ വാഷ് പിടികൂടി

> **Lead Summary:** **നാദാപുരം : **മലയോര മേഖലയിൽ ചാരായ റെയിഡ്. 340 ലിറ്റർ വാഷ് പിടികൂടി. നാദാപുരം എക്സൈസ് റെയിഞ്ചു പാർട്ടി കോഴിക്കോട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോയും സംയുക്തമായാണ് റെയിഡ് നടത്തിയത്.

## Article Content

**നാദാപുരം : **മലയോര മേഖലയിൽ ചാരായ റെയിഡ്. 340 ലിറ്റർ വാഷ് പിടികൂടി. നാദാപുരം എക്സൈസ് റെയിഞ്ചു പാർട്ടി കോഴിക്കോട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോയും സംയുക്തമായാണ് റെയിഡ് നടത്തിയത്.

വളയം, കല്ലുനിര, എളമ്പ, കണ്ടിവാതുക്കൽ, ആയോട് മല എന്നിവിടങ്ങളിൽ പരിശോധന നടത്തി. വളയം വില്ലേജിൽ ആയോട് മലയിൽ നിന്നും എളമ്പയിലേക്ക് ഒഴുകുന്ന ജർമൻ തോടരികിൽ വ്യാജവാറ്റ് കണ്ടെത്തി.

ഇവിടെ നിർമാണത്തിനായി പകപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ 340 ലിറ്റർ വാഷ് പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

നാദാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ സി. പി. ചന്ദ്രൻ, ഐ.ബി പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷാജി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയൻ. കെ. കെ, ഷിജിൽ കുമാർ. എൻ. കെ, സിനീഷ്. കെ എന്നിവർ റെയിഡിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47928/alcohol-raid-in-nadapuram-hilly-region-340-liters-of-wash-seized)