---
title: "നാട്ടുകാരുടെ മുന്നറിയിപ്പ്; തിരികക്കയത്ത് സഞ്ചാരികൾ അതിരുകടക്കരുത്"
english_title: "Warning from locals; Travelers should not overdo it on the way back"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48022/warning-from-locals-travelers-should-not-overdo-it-on-the-way-back"
published_at: "2022-06-09T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a19e3fc4806_waterfall.jpg"
keywords: []
---

# നാട്ടുകാരുടെ മുന്നറിയിപ്പ്; തിരികക്കയത്ത് സഞ്ചാരികൾ അതിരുകടക്കരുത്

> **Lead Summary:** ** നാദാപുരം : **വിലങ്ങാട് മലയോരത്തെ പ്രകൃതിമനോഹര ദ്യശ്യമായ തിരികക്കയം വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികൾ അതിരുകടക്കുന്നത് പതിവായതോടെ ശക്തമായ നിയന്ത്രണവുമായി ജനകീയ കമ്മിറ്റി.

## Article Content

** നാദാപുരം : **വിലങ്ങാട് മലയോരത്തെ പ്രകൃതിമനോഹര ദ്യശ്യമായ തിരികക്കയം വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികൾ അതിരുകടക്കുന്നത് പതിവായതോടെ ശക്തമായ നിയന്ത്രണവുമായി ജനകീയ കമ്മിറ്റി.

വാളാംതോട് കേന്ദ്രീകരിച്ച് വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് നിയന്ത്രണമേർപ്പെടുത്തിയത്. കഴിഞ്ഞദിവസം വടകരയിൽനിന്നെത്തിയ സന്ദർശകരും പ്രദേശവാസികളും തമ്മിൽ സംഘർഷമുടലെടുത്തിരുന്നു.

ആഴ്ചകൾക്കുമുമ്പ് അതിരാവിലെ സ്ഥലത്തെത്തിയ പെൺകുട്ടികളടക്കമുള്ള കോളേജ് വിദ്യാർഥികളും അയൽ ജില്ലക്കാരായ സഞ്ചാരികളും തമ്മിൽ വാക് തർക്കവും സംഘർഷവുമുടലെടുത്തിരുന്നു.

തിരികക്കയം വെള്ളച്ചാട്ടത്തിനടുത്ത് പരസ്യ മദ്യപാനവും വർധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ വിശദീകരിച്ചുള്ള ബോർഡുകൾ തിരികക്കയം വെള്ളച്ചാട്ടത്തിലും പരിസരത്തും സ്ഥാപിച്ചിട്ടുണ്ട്.

വൈകുന്നേരം ആറിനുശേഷം വെള്ളച്ചാട്ടത്തിൽ പ്രവേശനമില്ല, വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് മദ്യപാനം പാടില്ല, പാറയുടെ മുകളിൽ കയറാൻ പാടില്ല തുടങ്ങിയ വിവരങ്ങൾ എഴുതിയുള്ള ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48022/warning-from-locals-travelers-should-not-overdo-it-on-the-way-back)