---
title: "ബിരിയാണി ചെമ്പിൽ കട്ടൻ കാപ്പി; താനക്കോട്ടൂരിൽ വേറിട്ട പ്രതിഷേധസമരം "
english_title: "Biryani copper black coffee Separate protest in Thanakottur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48036/biryani-copper-black-coffee-separate-protest-in-thanakottur"
published_at: "2022-06-09T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1a5b98d47c_congress.jpg"
keywords: []
---

# ബിരിയാണി ചെമ്പിൽ കട്ടൻ കാപ്പി; താനക്കോട്ടൂരിൽ വേറിട്ട പ്രതിഷേധസമരം 

> **Lead Summary:** **പാറക്കടവ് : **മുഖ്യമന്ത്രി രാജി വെക്കുക എന്ന മുദ്രാവാക്യവുമായി താനക്കോട്ടൂർ രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചെമ്പിൽ കട്ടൻ കാപ്പി എന്ന വേറിട്ട സമരം.

## Article Content

**പാറക്കടവ് : **മുഖ്യമന്ത്രി രാജി വെക്കുക എന്ന മുദ്രാവാക്യവുമായി താനക്കോട്ടൂർ രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചെമ്പിൽ കട്ടൻ കാപ്പി എന്ന വേറിട്ട സമരം.

പരിപാടിയിൽ നാണു ചന്ദനാണ്ടി അദ്ധ്യക്ഷനായി. പാട്ടോൻ മഹമൂദ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ മണ്ഡലം സെക്രട്ടറിമാരായ കെ.പി. കുമാരൻ, ഉസ്മാൻ മാസ്റ്റർ , ബൂത്ത് പ്രസിഡണ്ട് ബിനു എം.കെ, കുഞ്ഞമ്മദ് കെ.പി,പി.വി. അമ്മത്, പവിത്രൻ പുഴ ക്കൽ, സയ്ദ് പി.കെ. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48036/biryani-copper-black-coffee-separate-protest-in-thanakottur)