---
title: "ബിമൽ സ്മരണ; വിദ്യാർത്ഥികൾക്ക് രചനാ മത്സരങ്ങൾ 25ന്"
english_title: "Bimal Memories; Essay competitions for students on the 25th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48042/bimal-memories-essay-competitions-for-students-on-the-25th"
published_at: "2022-06-09T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1a8eebbbe6_bimal.jpg"
keywords: []
---

# ബിമൽ സ്മരണ; വിദ്യാർത്ഥികൾക്ക് രചനാ മത്സരങ്ങൾ 25ന്

> **Lead Summary:** ** എടച്ചേരി:** അക്ഷരങ്ങൾ പുണർന്നു നിൽക്കുന്ന വാക്കുകളെപ്പോൽ നമ്മളിൽ പിണഞ്ഞു കിടക്കുന്ന ഒരോർമ. വെയിൽകീറ് പോലെ വെളിച്ചമെറിഞ്ഞ ജീവിതം. കാലത്തിനപ്പുറം മുന്നേ നടന്ന കെ.എസ് ബിമൽ. ജൂലൈ 01 ന് ബിമലിൻ്റെ ഏഴാമത് ഓർമദിനം.

## Article Content

** എടച്ചേരി:** അക്ഷരങ്ങൾ പുണർന്നു നിൽക്കുന്ന വാക്കുകളെപ്പോൽ നമ്മളിൽ പിണഞ്ഞു കിടക്കുന്ന ഒരോർമ. വെയിൽകീറ് പോലെ വെളിച്ചമെറിഞ്ഞ ജീവിതം. കാലത്തിനപ്പുറം മുന്നേ നടന്ന കെ.എസ് ബിമൽ. ജൂലൈ 01 ന് ബിമലിൻ്റെ ഏഴാമത് ഓർമദിനം.

ചിറകരിഞ്ഞിടാൻ ഉയരുന്ന വാളുകൾക്കുമേൽ നമ്മൾ പടർന്നു കൊണ്ടേയിരിക്കുമെന്ന സന്ദേശവുമായാണ് ഈ വർഷം ഓർമദിനം ആചരിക്കുന്നത്. ഇതിൻ്റെ ഭാഗമാ വിദ്യാർത്ഥികൾക്കായി രചനാ മത്സരങ്ങൾ നടത്തുന്നു.

ജൂൺ 25 എടച്ചേരിയിലാണ് പരിപാടി.എൽ.പി ,യു പി ,ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലാണ് മത്സരം.

എൽ.പി ,യു പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ പെൻസിൽ ഉപയോഗിച്ചുള്ള ചിത്രരചനയും ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കവിതാ- കഥാരചന മത്സരവും ഉണ്ടാകും. ഹയർ സെക്കണ്ടറി വിഭാഗത്തിന് മാത്രമായി ഉപന്യാസ രചനയും മത്സരമായുണ്ട്.

രജിസ്ട്രഷനായി 9446693489-9447634719 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48042/bimal-memories-essay-competitions-for-students-on-the-25th)