---
title: "നാദാപുരത്ത് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു; യുവാവ് പൊലീസ് കസ്റ്റഡിയിൽ "
english_title: "Student hacked in Nadapuram; The youth is in police custody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48060/student-hacked-in-nadapuram-the-youth-is-in-police-custody"
published_at: "2022-06-09T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1bd6101e41_attack.jpg"
keywords: []
---

# നാദാപുരത്ത് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു; യുവാവ് പൊലീസ് കസ്റ്റഡിയിൽ 

> **Lead Summary:** **നാദാപുരം : **നാദാപുരം പേരോട് പെൺകുട്ടിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പേരോട് തട്ടിൽ അലിയുടെ മകൾക്കാണ് വെട്ടേറ്റത്.

## Article Content

**നാദാപുരം : **നാദാപുരം പേരോട് പെൺകുട്ടിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പേരോട് തട്ടിൽ അലിയുടെ മകൾക്കാണ് വെട്ടേറ്റത്.

ഇതിനിടയിൽ കൈ ഞരമ്പ് മുറിച്ച യുവാവിനെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയ്ക്ക് തലയുടെ പുറകുവശമാണ് വെട്ടേറ്റത്.

തട്ടിൽ അലിയുടെ മകൾ നയിമ (19 ) യ്ക്കാണ് വെട്ടേറ്റത്. കല്ലാച്ചി ഹൈ ടെക് കോളേജ് വിദ്യാർത്ഥിനിയാണ്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

മൊകേരി മുറുവശ്ശേരി എച്ചിറോത്ത് റഫ്‌നാസ് (22) കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പേരോട് സംസ്ഥാനപാതയിൽ വെച്ചാണ് വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48060/student-hacked-in-nadapuram-the-youth-is-in-police-custody)