---
title: "നാദാപുരത്ത് വെട്ടേറ്റ പെൺകുട്ടിയുടെ നിലഗുരുതരം; പ്രണയനൈരാശ്യമെന്ന് യുവാവ് "
english_title: "The condition of the girl who was hacked in Nadapuram; The young man said that love is frustrating"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48066/the-condition-of-the-girl-who-was-hacked-in-nadapuram-the-young-man-said-that-love-is-frustrating"
published_at: "2022-06-09T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1c539dc8e4_rafnas.jpg"
keywords: []
---

# നാദാപുരത്ത് വെട്ടേറ്റ പെൺകുട്ടിയുടെ നിലഗുരുതരം; പ്രണയനൈരാശ്യമെന്ന് യുവാവ് 

> **Lead Summary:** **നാദാപുരം : **പേരോട് വെച്ച് കോളേജ് വിദ്യാർത്ഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രണയനൈരാശ്യമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പൊലീസ് കസ്റ്റഡിയിലുള്ള റഫ്‌നാസാണ് നാദാപുരം ഡി വൈ എസ് പി ജേക്കബിന് മൊഴി നൽകിയത്.

## Article Content

**നാദാപുരം : **പേരോട് വെച്ച് കോളേജ് വിദ്യാർത്ഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രണയനൈരാശ്യമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പൊലീസ് കസ്റ്റഡിയിലുള്ള റഫ്‌നാസാണ് നാദാപുരം ഡി വൈ എസ് പി ജേക്കബിന് മൊഴി നൽകിയത്.

അക്രമത്തിനിടയിൽ കൈയ്ക്ക് പരിക്ക് പറ്റിയ റഫ്‌നാസിനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇതിനിടയിൽ പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.     റഫ്‌നാസിന്റെ ഉമ്മയുടെ വീട് കല്ലാച്ചിയിലെ ചോയി മഠത്തിലാണ്. ഇയാൾ ഇപ്പോൾ കല്ലാച്ചിയിലെ റെഡിമൈയ്ഡ് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. പെൺകുട്ടിയും യുവാവും പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പേരോട് തട്ടിൽ അലിയുടെ മകൾക്കാണ് വെട്ടേറ്റത്. ഇതിനിടയിൽ കൈ ഞരമ്പ് മുറിച്ച യുവാവിനെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയ്ക്ക് തലയുടെ പുറകുവശമാണ് വെട്ടേറ്റത്. തട്ടിൽ അലിയുടെ മകൾ നയിമ(19) യ്ക്കാണ് വെട്ടേറ്റത്. കല്ലാച്ചി ഹൈടെക് കോളേജ് വിദ്യാർത്ഥിനിയാണ്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

മൊകേരി മുറുവശ്ശേരി എച്ചിറോത്ത് റഫ്‌നാസ് (22) കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പേരോട് സംസ്ഥാനപാതയിൽ വെച്ചാണ് വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48066/the-condition-of-the-girl-who-was-hacked-in-nadapuram-the-young-man-said-that-love-is-frustrating)