---
title: "കോളേജ് വിദ്യാർത്ഥിയുടെ ദേഹത്ത് എട്ടോളം വെട്ടുകൾ; യുവാവ് അപകടനില തരണം ചെയ്തു "
english_title: "Eight stab wounds to college student; The young man overcame the danger"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48077/eight-stab-wounds-to-college-student-the-young-man-overcame-the-danger"
published_at: "2022-06-09T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1d8729e6ff_kill.jpg"
keywords: []
---

# കോളേജ് വിദ്യാർത്ഥിയുടെ ദേഹത്ത് എട്ടോളം വെട്ടുകൾ; യുവാവ് അപകടനില തരണം ചെയ്തു 

> **Lead Summary:** **പേരോട് : **പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് വെട്ടിപരിക്കേൽപ്പിച്ച കോളേജ് വിദ്യാർത്ഥിയുടെ ദേഹത്ത് എട്ടോളം വെട്ടുകൾ. വടകര സഹകരണ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം പെൺകുട്ടിയെ മൊബൈൽ ആംബുലൻസിൽ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

## Article Content

**പേരോട് : **പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് വെട്ടിപരിക്കേൽപ്പിച്ച കോളേജ് വിദ്യാർത്ഥിയുടെ ദേഹത്ത് എട്ടോളം വെട്ടുകൾ. വടകര സഹകരണ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം പെൺകുട്ടിയെ മൊബൈൽ ആംബുലൻസിൽ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ശരീരത്തിൽ നിന്ന് ഏറെ രക്തം വാർന്നു പോയതായും നില ഗുരുതരമാണെന്നും സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. ഇതിനിടയിൽ പെൺകുട്ടിയെ വെട്ടിപരിക്കേൽപ്പിച്ച യുവാവ് കൈ ഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം കോളേജ് വിദ്യാർത്ഥിനിയെ വെട്ടാൻ ഉപയോഗിച്ച കൊടുവാൾ പേരോട് പാറക്കടവ് റോഡിലെ തട്ടാരത്ത് പള്ളിക്ക് സമീപത്തെ റോഡരികിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

അക്രമം നടന്ന സ്ഥലത്ത് രക്തം തളം കെട്ടികിടക്കുന്നുണ്ട്. എസ് ഐ പ്രശാന്താണ് ആയുധം കസ്റ്റഡിയിലെടുത്തത്. നാദാപുരം ഡി വൈ എസ് പി ടി പി ജേക്കബ്, സി ഐ ഫായിസ് അലി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. നയിമയുടെ വീടിനു സമീപത്ത് വെച്ചുതന്നെയാണ് അക്രമം നടന്നത്.

പ്രണയനൈരാശ്യമെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള റഫ്‌നാസാണ് നാദാപുരം ഡി വൈ എസ് പി ജേക്കബിന് മൊഴി നൽകിയത്. റഫ്‌നാസിന്റെ ഉമ്മയുടെ വീട് കല്ലാച്ചിയിലെ ചോയി മഠത്തിലാണ്.

ഇയാൾ ഇപ്പോൾ കല്ലാച്ചിയിലെ റെഡിമൈയ്ഡ് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. പെൺകുട്ടിയും യുവാവും പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണ്. പേരോട് തട്ടിൽ അലിയുടെ മകൾക്കാണ് വെട്ടേറ്റത്.

ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയ്ക്ക് തലയുടെ പുറകുവശമാണ് വെട്ടേറ്റത്. തട്ടിൽ അലിയുടെ മകൾ നയിമ(19) യ്ക്കാണ് വെട്ടേറ്റത്. കല്ലാച്ചി ഹൈടെക് കോളേജ് വിദ്യാർത്ഥിനിയാണ്.

മൊകേരി മുറുവശ്ശേരി എച്ചിറോത്ത് റഫ്‌നാസ് (22) കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പേരോട് സംസ്ഥാനപാതയിൽ വെച്ചാണ് വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48077/eight-stab-wounds-to-college-student-the-young-man-overcame-the-danger)