---
title: "വിലാതപുരം റേഷൻ കടയ്ക്കും പുതിയ മുഖം"
english_title: "New face for Vilathapuram ration shop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48095/new-face-for-vilathapuram-ration-shop"
published_at: "2022-06-09T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1f62d58da0_ration_shop.jpg"
keywords: []
---

# വിലാതപുരം റേഷൻ കടയ്ക്കും പുതിയ മുഖം

> **Lead Summary:** ** പുറമേരി : ** വിലാതപുരത്ത് പ്രവർത്തിക്കുന്ന 137ാം നമ്പർ റേഷൻ കട ഇന്ന് നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി . 35 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. പുറമേരി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ജ്യോതിലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

** പുറമേരി : ** വിലാതപുരത്ത് പ്രവർത്തിക്കുന്ന 137ാം നമ്പർ റേഷൻ കട ഇന്ന് നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി . 35 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. പുറമേരി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ജ്യോതിലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു.

താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ -ടി.സി, അസി: താലൂക്ക് സപ്ലൈ ഓഫീസർ എസ് ലളിതാ ഭായ് , റേഷനിംഗ് ഇൻസ്പെക്ടർമാരായ നിജിൻ ടി.വി , വിജിഷ് ടി എം , ജീവനക്കാരായ പ്രജിത് ഒ കെ, ശ്രീജിത് കുമാർ കെ.പി എന്നിവർ പങ്കെടുത്തു . സി.എം. വിജയൻ മാസ്റ്റർ, ചന്ദ്രൻ പി.കെ, പ്രേമ എം.സി എന്നിവർ സംസാരിച്ചു. മനോജൻ കെ.പി. ആദ്യ വില്പന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48095/new-face-for-vilathapuram-ration-shop)