---
title: "നാദാപുരത്ത് ക്ലബ്ബ് ഫൂട്ട് വാരാചരണം സംഘടിപ്പിച്ചു "
english_title: "Club Foot Week was organized in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48096/club-foot-week-was-organized-in-nadapuram"
published_at: "2022-06-09T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1f82414bff_club_foot.jpg"
keywords: []
---

# നാദാപുരത്ത് ക്ലബ്ബ് ഫൂട്ട് വാരാചരണം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം : **കുഞ്ഞുങ്ങളുടെ പാദത്തിനും കാൽ വിരലുകൾക്കും ജന്മനാ ഉണ്ടാകുന്ന വൈകല്യം ആയ ക്ലബ്ബ് ഫൂട്ട് രോഗങ്ങൾ നേരത്തെ കണ്ടു പിടിക്കുന്നതിന് വേണ്ടിയുള്ള സ്ക്രീനിംഗ് ക്യാമ്പും അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **കുഞ്ഞുങ്ങളുടെ പാദത്തിനും കാൽ വിരലുകൾക്കും ജന്മനാ ഉണ്ടാകുന്ന വൈകല്യം ആയ ക്ലബ്ബ് ഫൂട്ട് രോഗങ്ങൾ നേരത്തെ കണ്ടു പിടിക്കുന്നതിന് വേണ്ടിയുള്ള സ്ക്രീനിംഗ് ക്യാമ്പും അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

നാദാപുരം കക്കാട്ടുപാറ അങ്കണവാടിയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സുമയ്യ പാട്ടത്തിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമീല അദ്ധ്യക്ഷം വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ക്ലാസ് എടുത്തു.

ആർബി എസ് കെ നഴ്സുമാരായ ശിൽപ.എം.ബി, രമ്യ പൊന്നപ്പൻ, അപർണ.കെ.ബി എന്നിവർ സ്‌ക്രീനിംഗ് കേമ്പ് നടത്തി. അങ്കണവാടി ടീച്ചർ സജിത മാവിലെന്റവിട നന്ദി പറഞ്ഞു.നാദാപുരം ഐ സി ഡി എസ് സൂപ്പർവൈസർ, തൂണേരി സി.ഡി.പി.ഒ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48096/club-foot-week-was-organized-in-nadapuram)