---
title: "ലക്ഷ്യം കൊല തന്നെ; റഫ്നാസ് എത്തിയത് കൊടുവാളും പെട്രോളമായി"
english_title: "The target is murder; Rafnaz arrived with the sword and petrol"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48129/the-target-is-murder-rafnaz-arrived-with-the-sword-and-petrol"
published_at: "2022-06-09T23:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a23732ebf74_knife_nayima.jpg"
keywords: []
---

# ലക്ഷ്യം കൊല തന്നെ; റഫ്നാസ് എത്തിയത് കൊടുവാളും പെട്രോളമായി

> **Lead Summary:** **നാദാപുരം : **കോളേജ് വിദ്യാർത്ഥിനി നഈമയെ കൊല്ലാൻ ആസൂത്രണം ചെയ്ത് തന്നെയാണ് പ്രതിയെത്തിയത് എന്നതിന് തെളിവുകൾ. റഫ്നാസ് എത്തിയത് കൊടുവാളും പെട്രോളമായി. യുവതി രക്ഷപ്പെട്ടത് കാറിൽ എത്തിയ യുവാവിൻ്റെ സമയോചിതമായ ഇടപെടൽ കാരണം.

## Article Content

**നാദാപുരം : **കോളേജ് വിദ്യാർത്ഥിനി നഈമയെ കൊല്ലാൻ ആസൂത്രണം ചെയ്ത് തന്നെയാണ് പ്രതിയെത്തിയത് എന്നതിന് തെളിവുകൾ. റഫ്നാസ് എത്തിയത് കൊടുവാളും പെട്രോളമായി. യുവതി രക്ഷപ്പെട്ടത് കാറിൽ എത്തിയ യുവാവിൻ്റെ സമയോചിതമായ ഇടപെടൽ കാരണം.

പേരോട് പാറക്കടവ് റോഡിൽ വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിന്റെ ലക്ഷ്യം കൊലപാതകമായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. സാഹചര്യ തെളിവ് വെച്ചാണ് നാട്ടുകാരും പോലീസും ഈ നിഗമനത്തിലെത്തിയത്.

റഫ്നാസ് ഒരുവർഷത്തിലേറെയായി വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തി വരികയായിരുന്നു.കല്ലാച്ചി ഗവ :ഹയർ സെക്കൻഡറി സ്കൂളിൽ റഫ്നാസ് പ്ലസ് ടുവിനും, നഈമ പ്ലസ് വണ്ണിനും പഠിക്കുന്ന സമയത്താണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്.

അന്നു മുതൽ തന്നെ നഈമയുമായി അടുക്കാൻ ശ്രമിച്ചെങ്കിലും ഒരു നിലയ്ക്കും വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കരുതുന്നത്. കക്കട്ടിലെ കടയിൽനിന്ന് മൂർച്ചയേറിയ കൊടുവാളും കല്ലാച്ചിയിലെ പെട്രോൾ പമ്പിൽ നിന്ന് പ്ലാസ്റ്റിക് ബോട്ടിൽ പെട്രോൾ വാങ്ങിച്ചാണ് യുവാവ് നഹിമയെ അക്രമിക്കാൻ എത്തിയത്.

കല്ലാച്ചിയിലെ ഹൈടെക് കോളേജിലെ ഡിഗ്രി വിദ്യാർഥിനിയായ നഈമ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ റഫ്നാസ് നഹിമയുടെ വീട്ടിലേക്കുള്ള വഴിയിൽ ബൈക്ക് നിർത്തി.

അടുത്തെത്തിയപ്പോൾ പ്രണയം നടിച്ച് അടുത്തേക്ക് ചെന്ന് പെൺകുട്ടിയുടെ പിറകിൽ നിന്നാണ് തലയ്ക്ക് നോക്കി തുരുതുരെ വെട്ടിയത്. നിലത്ത് വീണ ശേഷവും വെട്ടി. കാറിൽ വന്ന പറക്കടവ് സ്വദേശി യുവാവും സംഘവുമാണ് അക്രമിയെ കീഴ്പ്പെടുത്തി നഹിമയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48129/the-target-is-murder-rafnaz-arrived-with-the-sword-and-petrol)