---
title: "ഇല്ല്യാസ് മുഖ്യ സാക്ഷി; കൊലപാതകം തടഞ്ഞത് പാറക്കടവിലെ നാല് യുവാക്കൾ "
english_title: "Elias is the main witness; The murder was stopped by four youths from Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48146/elias-is-the-main-witness-the-murder-was-stopped-by-four-youths-from-parakkadavu"
published_at: "2022-06-10T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2b96d1fb18_nayima.jpg"
keywords: []
---

# ഇല്ല്യാസ് മുഖ്യ സാക്ഷി; കൊലപാതകം തടഞ്ഞത് പാറക്കടവിലെ നാല് യുവാക്കൾ 

> **Lead Summary:** **നാദാപുരം : **കോളേജ് വിദ്യാർത്ഥിനിയെ വെട്ടി കൊല്ലാനെത്തിയാളിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ചത്. പാറക്കടവിലെ നാല് യുവാക്കൾ. കാറിലെത്തിയ ഇവരാണ് നഈമയെ തലനാരിഴക്ക് രക്ഷിച്ച് ഉടൻ ആശുപത്രിയിൽ എത്തിച്ചതും അക്രമിയെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചതും.

## Article Content

**നാദാപുരം : **കോളേജ് വിദ്യാർത്ഥിനിയെ വെട്ടി കൊല്ലാനെത്തിയാളിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ചത്. പാറക്കടവിലെ നാല് യുവാക്കൾ. കാറിലെത്തിയ ഇവരാണ് നഈമയെ തലനാരിഴക്ക് രക്ഷിച്ച് ഉടൻ ആശുപത്രിയിൽ എത്തിച്ചതും അക്രമിയെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചതും.

> "മരം വെട്ടി കീറുന്നത് പോലെയാ ഇവൻ പെൺകുട്ടിയെ വെട്ടിയത് ഏത് കോടതിയിലും ഞാൻ സാക്ഷി പറയും " ഇല്യാസ് മൊയിലികണ്ടി അക്രമിയെ കീഴ്പ്പെടുത്തി നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ച ഇല്യാസ് നാദാപുരം ഡിവൈഎസ്പിയെ സാക്ഷിനിർത്തി ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്.

വധശ്രമ കേസിലെ മുഖ്യ സാക്ഷിയും ഇല്യാസാണ്. ഇല്യാസും സുഹൃത്തുക്കളായ ഹാരിസ് ചാമാളി ,ഷെമീം മുക്രി കണ്ടി ,ആശിഖ് തീക്കുന്നുമ്മൽ എന്നിവർ പറക്കടവിൽ നിന്ന് ഭക്ഷണം കഴിക്കാനായി ഒരു കാറിൽ നാദാപുരത്തേക്ക് വരുന്നതിനിടയിലാണ് പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം വെച്ച് പെൺകുട്ടിക്ക് നേരെ അക്രമം നടന്നത്.

കല്ലാച്ചിയിലെ ഹൈടെക് കോളേജിലെ ഡിഗ്രി വിദ്യാർഥിനിയായ പേരോട്ടെ നഈമ (21)ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ മൊകേരി മുറുവശ്ശേരിയിലെ റഫ്നാസ് (22) നഈമയുടെ വീട്ടിലേക്കുള്ള വഴിയിൽ ബൈക്ക് നിർത്തിയ അടുത്തെത്തി പ്രണയം നടിച്ച് അടുത്തേക്ക് ചെന്ന് പിന്തുടരുകയായിരുന്നു.

പെൺകുട്ടിയുടെ പിറകിൽ നിന്നാണ് തലയ്ക്ക് തുരുതുരെ വെട്ടിയത്. നിലത്ത് വീണ ശേഷവും വെട്ടി. കോളേജ് വിദ്യാർത്ഥിനി നഈമയെ കൊല്ലാൻ ആസൂത്രണം ചെയ്ത് തന്നെയാണ് പ്രതിയെത്തിയത് എന്നതിന് തെളിവുകൾ.

റഫ്നാസ് എത്തിയത് കൊടുവാളും പെട്രോളമായി. യുവതി രക്ഷപ്പെട്ടത് കാറിൽ എത്തിയ യുവാവിൻ്റെ സമയോചിതമായ ഇടപെടൽ കാരണം. പേരോട് പാറക്കടവ് റോഡിൽ വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിന്റെ ലക്ഷ്യം കൊലപാതകമായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.

സാഹചര്യ തെളിവ് വെച്ചാണ് നാട്ടുകാരും പോലീസും ഈ നിഗമനത്തിലെത്തിയത്.റഫ്നാസ് ഒരുവർഷത്തിലേറെയായി വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തി വരികയായിരുന്നു. കല്ലാച്ചി ഗവ :ഹയർ സെക്കൻഡറി സ്കൂളിൽ റഫ്നാസ് പ്ലസ് ടുവിനും, നഈമ പ്ലസ് വണ്ണിനും പഠിക്കുന്ന സമയത്താണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്.

അന്നു മുതൽ തന്നെ നഈമയുമായി അടുക്കാൻ ശ്രമിച്ചെങ്കിലും ഒരു നിലയ്ക്കും വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കരുതുന്നത്.

കക്കട്ടിലെ കടയിൽനിന്ന് മൂർച്ചയേറിയ കൊടുവാളും കല്ലാച്ചിയിലെ പെട്രോൾ പമ്പിൽ നിന്ന് പ്ലാസ്റ്റിക് ബോട്ടിൽ പെട്രോൾ വാങ്ങിച്ചാണ് യുവാവ് നഈമയെ അക്രമിക്കാൻ എത്തിയത്. അക്രമത്തിന് ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച റഫ്നാസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48146/elias-is-the-main-witness-the-murder-was-stopped-by-four-youths-from-parakkadavu)