---
title: "ദുരൂഹത; വളയത്ത് വിറകുപുര കത്തിയതിൽ ദുരൂഹതയെന്ന് വീട്ടുകാർ "
english_title: "Family members say it was a mystery that the woodshed was burning in the valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48152/family-members-say-it-was-a-mystery-that-the-woodshed-was-burning-in-the-valayam"
published_at: "2022-06-10T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2c2b18d20a_fire.jpg"
keywords: []
---

# ദുരൂഹത; വളയത്ത് വിറകുപുര കത്തിയതിൽ ദുരൂഹതയെന്ന് വീട്ടുകാർ 

> **Lead Summary:** **വളയം : **ദുരൂഹ സാഹചര്യത്തിൽ ചുഴലി നീലാണ്ടുമ്മലിൽ വിറകുപുര കത്തി നശിച്ചു. ഒന്തത്ത് ജാനുവിന്റെ വീടിനോട് ചേർന്ന വിറകുപുരയാണ് കത്തിനശിച്ചത്. ഇന്നലെ പുലർച്ചെയോടെയാണ് തീപ്പിടിത്തമുണ്ടായത്.

## Article Content

**വളയം : **ദുരൂഹ സാഹചര്യത്തിൽ ചുഴലി നീലാണ്ടുമ്മലിൽ വിറകുപുര കത്തി നശിച്ചു. ഒന്തത്ത് ജാനുവിന്റെ വീടിനോട് ചേർന്ന വിറകുപുരയാണ് കത്തിനശിച്ചത്. ഇന്നലെ പുലർച്ചെയോടെയാണ് തീപ്പിടിത്തമുണ്ടായത്.

വീട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കുകയായിരുന്നു. വിറകുപുര പൂർണമായും കത്തിനശിച്ചു. തീ വീടിനുള്ളിലേക്ക് പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് വീട്ടുകാർ വളയം പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48152/family-members-say-it-was-a-mystery-that-the-woodshed-was-burning-in-the-valayam)