---
title: "കൊല തന്നെ ലക്ഷ്യം; അറസ്റ്റിലായ റഫ്നാസിനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും "
english_title: "Rafnaz, who was arrested, will be brought to court today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48181/rafnaz-who-was-arrested-will-be-brought-to-court-today"
published_at: "2022-06-10T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2e113404e7_rafnas_2.jpg"
keywords: []
---

# കൊല തന്നെ ലക്ഷ്യം; അറസ്റ്റിലായ റഫ്നാസിനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും 

> **Lead Summary:** **നാദാപുരം : **പേരോട് പാറക്കടവ് റോഡിൽ കോളേജ് വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച മൊകേരി ഏച്ചിത്ത റേമ്മൽ റഫ്നാസിൻ്റെ അറസ്റ്റ് നാദാപുരം പൊലീസ് രേഖപ്പെടുത്തി.

## Article Content

**നാദാപുരം : **പേരോട് പാറക്കടവ് റോഡിൽ കോളേജ് വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച മൊകേരി ഏച്ചിത്ത റേമ്മൽ റഫ്നാസിൻ്റെ അറസ്റ്റ് നാദാപുരം പൊലീസ് രേഖപ്പെടുത്തി.

കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്ത് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. യുവാവിന്റെ ലക്ഷ്യം കൊലപാതകമായിരുന്നു വെന്ന കാര്യം വ്യക്തമാണ്.

ഒരുവർഷത്തിലേറെയായി വിദ്യാർത്ഥിനിയോട് റാസ് പ്രണയാഭ്യർത്ഥന നടത്തി വരികയായിരുന്നു. കല്ലാച്ചി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്.

അന്നുമുതൽ തന്നെ വിദ്യാര്ഥിനിയുമായി അടുക്കാൻ ശ്രമിച്ചെങ്കിലും ഒരു നിലയ്ക്കും വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48181/rafnaz-who-was-arrested-will-be-brought-to-court-today)