---
title: "നാദാപുരം ഗവ. ആശുപത്രിയുടെ ശോച്യാവസ്ഥ; കോൺഗ്രസ് സമരരംഗത്തേക്ക് "
english_title: "Nadapuram Govt. Hospital situvation; To the Congress stike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48188/nadapuram-govt-hospital-situvation-to-the-congress-stike"
published_at: "2022-06-10T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2e84fd102b_nadapuram_govt_hospital.jpg"
keywords: []
---

# നാദാപുരം ഗവ. ആശുപത്രിയുടെ ശോച്യാവസ്ഥ; കോൺഗ്രസ് സമരരംഗത്തേക്ക് 

> **Lead Summary:** **നാദാപുരം : **താളം തെറ്റിയ താലൂക്ക് ആശുപത്രിയുടെ നില മെച്ചപ്പെടുത്താൻ ഒടുവിൽ നാദാപുരത്തെ കോൺഗ്രസ് പ്രസ്ഥാനം സമര രംഗത്തേക്ക്. ആശുപത്രി പരിസരത്തും നാദാപുരം ടൗണിലുമായി വ്യാപക പോസ്റ്ററുകൾ പതിച്ചു.

## Article Content

**നാദാപുരം : **താളം തെറ്റിയ താലൂക്ക് ആശുപത്രിയുടെ നില മെച്ചപ്പെടുത്താൻ ഒടുവിൽ നാദാപുരത്തെ കോൺഗ്രസ് പ്രസ്ഥാനം സമര രംഗത്തേക്ക്. ആശുപത്രി പരിസരത്തും നാദാപുരം ടൗണിലുമായി വ്യാപക പോസ്റ്ററുകൾ പതിച്ചു.

> രോഗികൾക്ക് പ്രയോജനമാകാതെ സർക്കാർ കോടികൾ ചിലവഴിക്കുന്ന താലൂക്ക് ആശുപത്രി നാഥനില്ലാതെ താളം തെറ്റിയ അവസ്ഥ വിവരിക്കുന്ന "ഈ ആതുരാലയത്തെ രക്ഷിക്കാൻ ആരുണ്ട് "യെന്ന ട്രൂവിഷൻ പരമ്പര ഇതിനകം ജനമനസ്സ് ഉണർത്തിയിട്ടുണ്ട്.

അനാസ്ഥക്കെതിരെ പരക്കെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. രോഗികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നത് എന്തിനാണെന്നും ആശുപത്രിയുടെ നിയന്ത്രണം ആർക്കാണ് എന്നീ ചോദ്യങ്ങളാണ് കോൺ ഗ്രസ് ഉയർത്തുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48188/nadapuram-govt-hospital-situvation-to-the-congress-stike)