---
title: "പുത്തനുടുപ്പിട്ട് സുന്ദരനായി പ്രതി; എത്തിയത് കൊല്ലാൻ തന്നെയെന്ന് മൊഴി"
english_title: "Defendant was taken to the Kallachi pump where he bought petrol and to the shop where he bought a sword."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48201/defendant-was-taken-to-the-kallachi-pump-where-he-bought-petrol-and-to-the-shop-where-he-bought-a-sword"
published_at: "2022-06-10T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2eedb4f8c1_rafnas.jpg"
keywords: []
---

# പുത്തനുടുപ്പിട്ട് സുന്ദരനായി പ്രതി; എത്തിയത് കൊല്ലാൻ തന്നെയെന്ന് മൊഴി

> **Lead Summary:** ** നാദാപുരം : **കൊലപാതക ശ്രമം നടന്ന പേരോടും പെട്രോൾ വാങ്ങിയ കല്ലാച്ചി പമ്പിലും കൊടുവാൾ വാങ്ങിയ കടയിലും പ്രതിയെ എത്തിച്ച് പൊലീസിൻ്റെ തെളിവെടുപ്പ്.

## Article Content

** നാദാപുരം : **കൊലപാതക ശ്രമം നടന്ന പേരോടും പെട്രോൾ വാങ്ങിയ കല്ലാച്ചി പമ്പിലും കൊടുവാൾ വാങ്ങിയ കടയിലും പ്രതിയെ എത്തിച്ച് പൊലീസിൻ്റെ തെളിവെടുപ്പ്.

തന്നെ അവഗണിച്ച പെൺകുട്ടിയെ കൊല്ലാൻ തന്നെയാണ് എത്തിയതെന്ന് പ്രതി റഫ്നാസിൻ്റ മൊഴി. പുത്തൻ ടീ ഷർട്ടും പാൻ്റും ധരിച്ച് ഒരു കൂസലുമില്ലാതെയായിരുന്നു ഈ യുവാവിൻ്റെ ഭാവം. നാദാപുരം സിഐയുടെ നേതൃത്വത്തിലാണ് ഇപ്പൊഴും തെളിവെടുപ്പ് തുടരുന്നത്.

പേരോട് പാറക്കടവ് റോഡിൽ ഇന്നലെ ഉച്ചയോടെ കോളേജ് വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച മൊകേരി ഏച്ചിത്ത റേമ്മൽ റഫ്നാസിൻ്റെ അറസ്റ്റ് നാദാപുരം പൊലീസ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്ത് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇന്ന് രാവിലെയാണ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താൻ തുടങ്ങിയത്. യുവാവിന്റെ ലക്ഷ്യം കൊലപാതകമായിരുന്നു വെന്ന കാര്യം വ്യക്തമാണ്. ഒരുവർഷത്തിലേറെയായി വിദ്യാർത്ഥിനിയോട് റാസ് പ്രണയാഭ്യർത്ഥന നടത്തി വരിക യായിരുന്നു.

കല്ലാച്ചി ഗവ :ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. അന്നുമുതൽ തന്നെ വിദ്യാര്ഥിനിയുമായി അടുക്കാൻ ശ്രമിച്ചെങ്കിലും ഒരു നിലയ്ക്കും വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48201/defendant-was-taken-to-the-kallachi-pump-where-he-bought-petrol-and-to-the-shop-where-he-bought-a-sword)