---
title: "രാജലക്ഷ്മി ടീച്ചറുടെ കവിതാ സമാഹാരം പ്രകാശനം 13ന് അബ്ദുസമദ് സമദാനി നിർവഹിക്കും"
english_title: "Abdus Samadani will release a collection of poems by Rajalakshmi Teacher on the 13th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48252/abdus-samadani-will-release-a-collection-of-poems-by-rajalakshmi-teacher-on-the-13th"
published_at: "2022-06-10T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a335b86caac_rajalakshmi.jpg"
keywords: []
---

# രാജലക്ഷ്മി ടീച്ചറുടെ കവിതാ സമാഹാരം പ്രകാശനം 13ന് അബ്ദുസമദ് സമദാനി നിർവഹിക്കും

> **Lead Summary:** **നാദാപുരം : **കവയിത്രിയും മലബാർ ഡെവലപ്‌മെന്റ് ഫോറം നാദാപുരം ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറിയുമായി സി രാജലക്ഷ്മി ടീച്ചറുടെ സമ്പൂർണ കവിതാ സമാഹാരം ജൂൺ 13ന് എം.പി അബ്ദുസമദ് സമദാനി എം.പി പ്രകാശനം ചെയ്യും.

## Article Content

**നാദാപുരം : **കവയിത്രിയും മലബാർ ഡെവലപ്‌മെന്റ് ഫോറം നാദാപുരം ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറിയുമായി സി രാജലക്ഷ്മി ടീച്ചറുടെ സമ്പൂർണ കവിതാ സമാഹാരം ജൂൺ 13ന് എം.പി അബ്ദുസമദ് സമദാനി എം.പി പ്രകാശനം ചെയ്യും.

എം.ഡി.എഫ് നാദാപുരം ചാപ്പ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിൽ വെച്ച് നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇ.കെ വിജയന് എം.എൽ.എ ആദ്യപ്രതി ഏറ്റുവാങ്ങും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സി.ടി.കെ സമീറ തുടങ്ങിയവർ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി 'നാദാപുരം - കണ്ണൂർ എയർപോർട്ട് ബിസിനസ് കോറിഡോർ വികസനവും സാധ്യതകളും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കണ്ണൂർ എയർപോർട്ട് സി.ഇ.ഒ എം സുഭാഷ് വിഷയമവതരിപ്പിക്കും.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കരയത്ത് ഹമീദ് ഹാജി, കൺവീനർ കോരങ്കോട് ജമാൽ, ഭാരവാഹികളായ എം.എ ഹമീദ് കക്കംവെള്ളി, അബ്ബാസ് കണേക്കൽ, വി.പി സന്തോഷ്, വി.സി സാലിം, എൻ.കെ ഫിർദൗസ്, വിനോദ് കോതോട്, വി രാജലക്ഷ്മി ടീച്ചർ, ഫിറോസ് കോരങ്ങോട്  തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48252/abdus-samadani-will-release-a-collection-of-poems-by-rajalakshmi-teacher-on-the-13th)