---
title: "പ്രവാചക നിന്ദ: സമസ്ത ഫാസിസ്റ്റ് വിരുദ്ധ റാലി 14ന് നാദാപുരത്ത് "
english_title: "Insult to the Prophet: Samastha anti-fascist rally on 14th at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48270/insult-to-the-prophet-samastha-anti-fascist-rally-on-14th-at-nadapuram"
published_at: "2022-06-10T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a371b772a6a_samastha.jpg"
keywords: []
---

# പ്രവാചക നിന്ദ: സമസ്ത ഫാസിസ്റ്റ് വിരുദ്ധ റാലി 14ന് നാദാപുരത്ത് 

> **Lead Summary:** **നാദാപുരം : **തിരുനബി (സ) അധിക്ഷേപിച്ച് ബി.ജെ.പി നേതാക്കൾ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ ഐക്യപ്പെടണമെന്നും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്ത് സമസ്ത നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 14ന് വൈകീട്ട് 4ന് നാദാപുരത്ത് ഫാസിസ്റ്റ് വിരുദ്ധ റാലി സംഘടിപ്പിക്കും.

## Article Content

**നാദാപുരം : **തിരുനബി (സ) അധിക്ഷേപിച്ച് ബി.ജെ.പി നേതാക്കൾ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ ഐക്യപ്പെടണമെന്നും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്ത് സമസ്ത നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 14ന് വൈകീട്ട് 4ന് നാദാപുരത്ത് ഫാസിസ്റ്റ് വിരുദ്ധ റാലി സംഘടിപ്പിക്കും.

സമസ്തയുടെയും പോഷക ഘടകങ്ങളുടെയും പ്രവർത്തകരും ബഹു ജനങ്ങളും റാലിയിൽ അണി നിരക്കുമെന്ന് സമസ്ത നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന്, എസ്.വൈ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് സയ്യിദ് ശറഫുദ്ധീൻ ജിഫ്‌രി എന്നിവർ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി സമസ്ത പോഷക സംഘടന ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം നാളെ ഞായർ വൈകീട്ട് 4ന് നാദാപുരം ജാമിഅ ഹാശിമിയ്യയിൽ ചേരുമെന്നും ബന്ധപ്പെട്ടവർ കൃത്യസമയത്ത് എത്തിച്ചേരണമെന്നും സമസ്ത നിയോജക മണ്ഡലം ജ.സെക്രട്ടറി പി.പി അഷ്റഫ് മൗലവി അറിയിച്ചു.

പരിപാടിയുടെ ഭാഗമായി ഇന്നലെ മണ്ഡലത്തിലെ വിവിധ പള്ളികളിൽ ഖതീബുമാർ ഉദ്ബോധനം നടത്തി. വിവിധ പള്ളികളിലായി സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി, ബഷീർ ഫൈസി ചീക്കോന്ന്, പി.കെ അഹമദ് ബാഖവി, പി.പി അഷ്റഫ് മൗലവി, സി അബ്ദുൽ ഹമീദ് ദാരിമി, വരയിൽ കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, ഇസ്മായിൽ വാഫി, ശിഹാബുദ്ദീൻ ദാരിമി, സൈനുദ്ദീൻ ദാരിമി, ശരീഫ് ഫൈസി കെട്ടുങ്ങൽ, അലി അൽ ഖാസിമി, പി അബ്ദുറഹ്മാൻ ഫൈസി, മുഈനുദ്ദീൻ നിസാമി, അർഷാദ് റഹ് മാനി തുടങ്ങിയവർ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48270/insult-to-the-prophet-samastha-anti-fascist-rally-on-14th-at-nadapuram)