---
title: "14 ന് പ്രതിഷേധ ധർണ്ണ; നാദാപുരം ഗവ: ആശുപത്രി നോക്കുകുത്തിയാകുന്നുവെന്ന് കോൺഗ്രസ്"
english_title: "Protest dharna on 14th; Nadapuram Govt Hospital: Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48473/protest-dharna-on-14th-nadapuram-govt-hospital-congress"
published_at: "2022-06-12T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a55528444da_govtthalukhsptllogo.jpg"
keywords: []
---

# 14 ന് പ്രതിഷേധ ധർണ്ണ; നാദാപുരം ഗവ: ആശുപത്രി നോക്കുകുത്തിയാകുന്നുവെന്ന് കോൺഗ്രസ്

> **Lead Summary:** **നാദാപുരം : **ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുവരുമ്പോഴും നാദാപുരം ഗവ.ആശുപത്രിയുടെ ദൈനംദിന സേവനം താളം തെറ്റുകയാണെന്ന് നാദാപുരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആരോപിച്ചു.

## Article Content

**നാദാപുരം : **ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുവരുമ്പോഴും നാദാപുരം ഗവ.ആശുപത്രിയുടെ ദൈനംദിന സേവനം താളം തെറ്റുകയാണെന്ന് നാദാപുരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആരോപിച്ചു.

ഡോക്ടർമാരുടെ കുറവ്, രോഗികളെ അഡ്മിറ്റ് ചെയ്യാൻ തയ്യാറാകാത്ത അവസ്ഥ, കട്ടപ്പുറത്തുള്ള ആംബുലൻസ്, അടഞ്ഞുകിടക്കുന്ന ഗൈനക്കോളജി ഡിപ്പാർട്ട്മെൻ്റ് തുടങ്ങി നിരവധി വിഷയങ്ങൾ ഇതിനകം തന്നെ ജനസംസാരവിഷയങ്ങളാണ്.

എം എൻ എ യും ബ്ലോക്ക് പഞ്ചായത്തും യാതൊരു പരിഹാരമാർഗ്ഗത്തിനും ശ്രമിക്കുന്നില്ല. ഇതിനെതിരെ കോൺഗ്രസ്സ് ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചു.

സമര പ്രഖ്യാപന ധർണ്ണ 14 ന് ചൊവ്വ 4 മണിക്ക് ആശുപത്രിക്ക് മുമ്പിൽ ഡിസിസി പ്രസിഡൻ്റ് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ.കെ.എം രഘുനാഥ് അറിയിച്ചു.

താളം തെറ്റിയ താലൂക്ക് ആശുപത്രിയുടെ നില മെച്ചപ്പെടുത്താൻ ഒടുവിൽ നാദാപുരത്തെ കോൺഗ്രസ് പ്രസ്ഥാനം സമര രംഗത്തേക്ക്. ആശുപത്രി പരിസരത്തും നാദാപുരം ടൗണിലുമായി വ്യാപക പോസ്റ്ററുകൾ പതിച്ചു.

> രോഗികൾക്ക് പ്രയോജനമാകാതെ സർക്കാർ കോടികൾ ചിലവഴിക്കുന്ന താലൂക്ക് ആശുപത്രി നാഥനില്ലാതെ താളം തെറ്റിയ അവസ്ഥ വിവരിക്കുന്ന "ഈ ആതുരാലയത്തെ രക്ഷിക്കാൻ ആരുണ്ട് "യെന്ന ട്രൂവിഷൻ പരമ്പര ഇതിനകം ജനമനസ്സ് ഉണർത്തിയിട്ടുണ്ട്. അനാസ്ഥക്കെതിരെ പരക്കെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48473/protest-dharna-on-14th-nadapuram-govt-hospital-congress)