Oct 12, 2021 11:00 PM

നാദാപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടേയും ചിത്രം വരച്ച് അവർക്ക് നേരിട്ട് നൽകണമെന്ന മോഹം പൂവണിഞ്ഞു. കൊച്ചു ചിത്രകാരൻ വട്ടോളി സംസ്കൃത ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വരിക്കോളിയിലെ അശ്വിൻ രാജിന് മുഖ്യമന്ത്രിയുടെ അനുഗ്രഹവും.




ചിത്രരചന ശാസ്ത്രീയമായി പഠിക്കാതെയാണ് സിനിമാതാരങ്ങളേയും രാഷ്ട്രീയ നേതാക്കളുടേയും മനോഹര ചിത്രങ്ങൾ അശ്വിൻ രാജ് വരച്ചത്. മുമ്പ് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ചിത്രം വരച്ച് സ്കൂൾ അദ്ധ്യാപകരോടൊപ്പം അവരുടെ വീട്ടിൽ പോയി ചിത്രം കൈമാറിയിരുന്നു.


കുഞ്ഞമ്മദ് കുട്ടി എം.എൽ എയാണ് മുഖ്യമന്ത്രിയെയും , മന്ത്രിമാരെയും കാണാനുള്ള അവസരമുണ്ടാക്കിയത്. വാട്ടർ കളർ , അക്രിലിറ്റിക് ഓയിൽ എന്നിവയിലാണ് അശ്വിൻ പ്രധാനമായും ചിത്രം വരയ്ക്കുന്നത്. കോവിഡ് കാലത്തെ വിരസത ഒഴിവാക്കാൻ ബോട്ടിൽ പെയിന്റിങ്ങും ഇതോടൊപ്പം അശ്വിൻ ചെയ്തിട്ടുണ്ട്.


നാദാപുരം വരിക്കോളിയിലെ പനയുള്ള പറമ്പത്ത് രാജീവൻ - ഷൈനി ദമ്പതികളുടെ മകനാണ് അശ്വിൻ രാജ്. ദൃശ്യാ രാജീവനാണ് സഹോദരി.അമ്മ ഷൈനിക്കും സഹോദരി ദൃശ്യക്കും പുറമേ, ബന്ധുവായ ഷൈജേഷ്,അദ്ധ്യാപകരായ ബൈജു , സുമേഷ്, മുനീർ , സഹൽ എന്നിവരും തിരുവനന്തപുരത്തേക്കുള്ള യാത്രയിലും ചടങ്ങിലും കൂടെ ഉണ്ടായിരുന്നു.

CM blessed; Small artist Ashwin Raj's dream came true

Next TV

Top Stories