---
title: "സമദാനി എത്തും; രാജലക്ഷ്മി ടീച്ചറുടെ കവിതാ സമാഹാരം പ്രകാശനം ഇന്ന് വൈകിട്ട് മൂന്നിന്   "
english_title: "Samadani will arrive; Rajalakshmi Teacher's collection of poems released today at 3 pm"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48657/samadani-will-arrive-rajalakshmi-teachers-collection-of-poems-released-today-at-3-pm"
published_at: "2022-06-13T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6ed4322f37_abdul_samad_samdani.jpg"
keywords: []
---

# സമദാനി എത്തും; രാജലക്ഷ്മി ടീച്ചറുടെ കവിതാ സമാഹാരം പ്രകാശനം ഇന്ന് വൈകിട്ട് മൂന്നിന്   

> **Lead Summary:** **നാദാപുരം : **കവയിത്രിയും മലബാർ ഡെവലപ്‌മെന്റ് ഫോറം നാദാപുരം ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറിയുമായ സി രാജലക്ഷ്മി ടീച്ചറുടെ സമ്പൂർണ കവിതാ സമാഹാരം ഇന്ന് വൈകിട്ട് മൂന്നിന് എം.പി അബ്ദുസമദ് സമദാനി എം.പി പ്രകാശനം ചെയ്യും.

## Article Content

**നാദാപുരം : **കവയിത്രിയും മലബാർ ഡെവലപ്‌മെന്റ് ഫോറം നാദാപുരം ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറിയുമായ സി രാജലക്ഷ്മി ടീച്ചറുടെ സമ്പൂർണ കവിതാ സമാഹാരം ഇന്ന് വൈകിട്ട് മൂന്നിന് എം.പി അബ്ദുസമദ് സമദാനി എം.പി പ്രകാശനം ചെയ്യും.

എം.ഡി.എഫ് നാദാപുരം ചാപ്പ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിൽ വെച്ച് നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇ.കെ വിജയൻ എം.എൽ.എ ആദ്യപ്രതി ഏറ്റുവാങ്ങും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സി.ടി.കെ സമീറ തുടങ്ങിയവർ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി 'നാദാപുരം - കണ്ണൂർ എയർപോർട്ട് ബിസിനസ് കോറിഡോർ വികസനവും സാധ്യതകളും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കണ്ണൂർ എയർപോർട്ട് സി.ഇ.ഒ എം സുഭാഷ് വിഷയമവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48657/samadani-will-arrive-rajalakshmi-teachers-collection-of-poems-released-today-at-3-pm)