---
title: "മലബാർ വനിതാ കോളേജ്; വേവത്ത് കെട്ടിടോദ്ഘാടനം നാളെ സ്പീക്കർ നിർവ്വഹിക്കും "
english_title: "Malabar Women's College, Vevath building will be inaugurated by the Speaker tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48677/malabar-womens-college-vevath-building-will-be-inaugurated-by-the-speaker-tomorrow"
published_at: "2022-06-13T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7000101f96_malabar_college.jpg"
keywords: []
---

# മലബാർ വനിതാ കോളേജ്; വേവത്ത് കെട്ടിടോദ്ഘാടനം നാളെ സ്പീക്കർ നിർവ്വഹിക്കും 

> **Lead Summary:** **നാദാപുരം : **മലബാർ ഫൗണ്ടേഷന് കീഴിൽ ചെക്യാട് വേവത്ത് നിർമ്മിച്ച പ്രവർത്തിക്കുന്ന മലബാർ വനിതാ കോളേജിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടടോദ്ഘാടനം നാളെ -ചൊവ്വ- വൈകുന്നേരം 3 മണിക്ക് നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് നാടിനു സമർപ്പിക്കും.

## Article Content

**നാദാപുരം : **മലബാർ ഫൗണ്ടേഷന് കീഴിൽ ചെക്യാട് വേവത്ത് നിർമ്മിച്ച പ്രവർത്തിക്കുന്ന മലബാർ വനിതാ കോളേജിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടടോദ്ഘാടനം നാളെ -ചൊവ്വ- വൈകുന്നേരം 3 മണിക്ക് നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് നാടിനു സമർപ്പിക്കും.

ചടങ്ങിൽ ഇ.കെവിജയൻ എം.എൽ.എ അധ്യക്ഷനാകും. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കോളേജ് ഓഡിറ്റോറിയം മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.  ചടങ്ങിനോട് അനുബന്ധിച്ച് വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളും  അരങ്ങേറും. 

നാദാപുരം മേഖലയിൽ പെൺകുട്ടികൾക്ക് മികവുറ്റതും, സുരക്ഷിതവുമായ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 2015 ൽ ആണ് മലബാർ കോളേജ് പ്രവർത്തനം തുടങ്ങിയത്.

മുൻ വർഷങ്ങളിൽ നൂറ് ശതമാനം വിജയം' കൈവരിച്ച ഈ കോളേജിൽ ഇപ്പോൾ വിവിധ കോഴ്‌സുകൾക്കായി 400 വിദ്യാർത്ഥികളും 21 അധ്യാപകരുമുണ്ട്. നിലവിൽ   കേരളത്തിന്റെ വിവിധ പ്രദേശ ങ്ങളിലുള്ള വിദ്യാർഥികൾ ഹോസ്റ്റലിൽ താമ സിച്ചു  പഠനം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48677/malabar-womens-college-vevath-building-will-be-inaugurated-by-the-speaker-tomorrow)