---
title: "കൗമാരവസന്തത്തിന് ഇനി സുന്ദര ഗോപുരം  മലബാർ വനിതാ കോളേജ് ബഹുനില മന്ദിരം തുറന്നു "
english_title: "MB Rajesh Nadu, Speaker of the Legislative Assembly inaugurated the new building constructed for the Malabar Women's College."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48868/mb-rajesh-nadu-speaker-of-the-legislative-assembly-inaugurated-the-new-building-constructed-for-the-malabar-womens-college"
published_at: "2022-06-14T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a863bd225b4_malabar_college_2.jpg"
keywords: []
---

# കൗമാരവസന്തത്തിന് ഇനി സുന്ദര ഗോപുരം  മലബാർ വനിതാ കോളേജ് ബഹുനില മന്ദിരം തുറന്നു 

> **Lead Summary:** **നാദാപുരം : **പെൺ പടയുടെ കൗമാരവസന്തത്തിന് വേവത്തെ കുന്നിൽ മുകളിലെ ഹരിതാഭയ്ക്ക് മുകളിൽ സുന്ദര ഗോപുരം തെളിഞ്ഞു. മലബാർ ഫൗണ്ടേഷന് കീഴിൽ ചെക്യാട് വേവത്ത് നിർമ്മിച്ച പ്രവർത്തിക്കുന്ന മലബാർ വനിതാ കോളേജിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടടോദ്ഘാടനം നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് നാടിന് സമർപ്പിച്ചു.

## Article Content

**നാദാപുരം : **പെൺ പടയുടെ കൗമാരവസന്തത്തിന് വേവത്തെ കുന്നിൽ മുകളിലെ ഹരിതാഭയ്ക്ക് മുകളിൽ സുന്ദര ഗോപുരം തെളിഞ്ഞു. മലബാർ ഫൗണ്ടേഷന് കീഴിൽ ചെക്യാട് വേവത്ത് നിർമ്മിച്ച പ്രവർത്തിക്കുന്ന മലബാർ വനിതാ കോളേജിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടടോദ്ഘാടനം നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് നാടിന് സമർപ്പിച്ചു.

ചടങ്ങിൽ ഇ.കെവിജയൻ എം.എൽ.എ അധ്യക്ഷനായി. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കോളേജ് ഓഡിറ്റോറിയം മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാരായ നസീമ കൊട്ടാരത്തിൽ, കെ.പി. പ്രദീഷ്, പി ഷാഹിന, ജില്ലാ പഞ്ചായത്ത് അംഗം കൂടത്താം കണ്ടി സുരേഷ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് മെമ്പർ കെ.കെ ഹനീഫ ,വി.സി ഇഖ്ബാർ, ടി.ടി കെ ഖാദർ ഹാജി എന്നിവർ അതിഥികൾക്ക് ഉപഹാരം നൽകി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമേഷ്,  പി.പി ചാത്തു, അഹമ്മദ് പുന്നക്കൽ ,വയലോളി അബ്ദുള്ള, മുഹമ്മദ് ബംഗ്ലത്ത് ,സി പി മുബഷിറ, വി.കെ ഭാസ്ക്കരൻ ,തായമ്പത്ത് കുഞ്ഞാലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ, പി. ഗവാസ്, സി.കെ സുബൈയിർ, പ്രിൻസിപ്പൾ ഷൈന എം.സി ,വി കെ സജീവൻ, മമ്മു ഹാജി എന്നിവർ സംസാരിച്ചു.സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു.

ചടങ്ങിനോട് അനുബന്ധിച്ച് വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളും  അരങ്ങേറും.  നാദാപുരം മേഖലയിൽ പെൺകുട്ടികൾക്ക് മികവുറ്റതും, സുരക്ഷിതവുമായ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 2015 ൽ ആണ് മലബാർ കോളേജ് പ്രവർത്തനം തുടങ്ങിയത്.

മുൻ വർഷങ്ങളിൽ നൂറ് ശതമാനം വിജയം' കൈവരിച്ച ഈ കോളേജിൽ ഇപ്പോൾ വിവിധ കോഴ്‌സുകൾക്കായി 400 വിദ്യാർത്ഥികളും 21 അധ്യാപകരുമുണ്ട്. നിലവിൽ   കേരളത്തിന്റെ വിവിധ പ്രദേശ ങ്ങളിലുള്ള വിദ്യാർഥികൾ ഹോസ്റ്റലിൽ താമ സിച്ചു  പഠനം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48868/mb-rajesh-nadu-speaker-of-the-legislative-assembly-inaugurated-the-new-building-constructed-for-the-malabar-womens-college)