---
title: "സ്പീക്കറെ കൂക്കി വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റു "
english_title: "The Youth Congress activist who called the speaker a cookie was beaten"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48882/the-youth-congress-activist-who-called-the-speaker-a-cookie-was-beaten"
published_at: "2022-06-14T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8870b1cf5f_Untitled-1.jpg"
keywords: []
---

# സ്പീക്കറെ കൂക്കി വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റു 

> **Lead Summary:** **നാദാപുരം : **നാദാപുരത്ത് കോളേജ് കെട്ടിടോദ്ഘാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌പീക്കർ എം ബി രാജേഷിനെ കൂക്കി വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റു.

## Article Content

**നാദാപുരം : **നാദാപുരത്ത് കോളേജ് കെട്ടിടോദ്ഘാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌പീക്കർ എം ബി രാജേഷിനെ കൂക്കി വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വരിക്കോളിയിലെ രാജേഷിനാണ് മർദനമേറ്റത്‌. ഇയാൾ കല്ലാച്ചിയിലെ ഓട്ടോ ഡ്രൈവർ ആണ്. കല്ലാച്ചിയിലെ ഓട്ടോ സ്റ്റാന്റിൽ വെച്ചാണ് മർദനമേറ്റത്‌. ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാദാപുരത്ത് ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്ന ഗവ ആശുപത്രിക്ക് മുന്നിലെ സമരത്തിന് എത്തിയ കോൺഗ്രസ് പ്രവർത്തകരാണ് സ്‌പീക്കർക്ക് നേരെ കൂക്കി വിളിച്ചു പ്രതിഷേധിച്ചത്. പാറക്കടവ് വേവത്ത് മലബാർ വനിതാ കോളേജ് കെട്ടിടോദ്ഘാടനത്തിന് എത്തിയതായിരുന്നു സ്‌പീക്കർ എം ബി രാജേഷ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48882/the-youth-congress-activist-who-called-the-speaker-a-cookie-was-beaten)