---
title: "കെ പി സി സി  ഓഫീസിന് നേരെ നടന്ന അക്രമം; നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു "
english_title: "Violence against KPCC office; The Congress staged a protest in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48885/violence-against-kpcc-office-the-congress-staged-a-protest-in-nadapuram"
published_at: "2022-06-14T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a88d836e2f9_congress.jpg"
keywords: []
---

# കെ പി സി സി  ഓഫീസിന് നേരെ നടന്ന അക്രമം; നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം : **കെ പി സി സി ഓഫീസിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

## Article Content

**നാദാപുരം : **കെ പി സി സി ഓഫീസിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

പിണറായി വിജയൻ ഗവണ്മെന്റ് അഴിമതിയുടെയും കള്ളപണക്കാരുടെയും കൂടാരമായെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ.പ്രവീൺ കുമാർ പറഞ്ഞു.

പ്രതിഷേധ സംഗമത്തിന് മണ്ഡലം പ്രസിഡൻ്റ് അഡ്വ.കെ.എം.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സി.വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ, അഡ്വ.എ.സജീവൻ, അഖില മര്യാട്ട്, പി.കെ.ദാ മു മാസ്റ്റർ, വി.വി. റിനീഷ്, പി.പി.മൊയ്തു, കെ.ടി.കെ.അശോകൻ, കെ.പ്രേമൻ മാസ്റ്റർ, കോടി കണ്ടിമൊയ്തു, രാജേഷ്.ടി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48885/violence-against-kpcc-office-the-congress-staged-a-protest-in-nadapuram)