---
title: "മുഖ്യമന്ത്രിയുടെ രാജി; യൂത്ത് ലീഗ് ലൂക്ക് ഔട്ട് നോട്ടീസ് പതിച്ചു "
english_title: "CM resigns, Youth League lookout notice posted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48901/cm-resigns-youth-league-lookout-notice-posted"
published_at: "2022-06-14T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8a9074bb3b_youth_legue.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ രാജി; യൂത്ത് ലീഗ് ലൂക്ക് ഔട്ട് നോട്ടീസ് പതിച്ചു 

> **Lead Summary:** **നാദാപുരം : **സ്വർണ്ണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യ മന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കല്ലാച്ചി ടൗൺ യൂത്ത് ലീഗ് ലൂക്ക് ഔട്ട് നോട്ടീസ് പതിക്കലും പ്രതിഷേധ പ്രകടനവും നടത്തി.

## Article Content

**നാദാപുരം : **സ്വർണ്ണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യ മന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കല്ലാച്ചി ടൗൺ യൂത്ത് ലീഗ് ലൂക്ക് ഔട്ട് നോട്ടീസ് പതിക്കലും പ്രതിഷേധ പ്രകടനവും നടത്തി.

നാദാപുരം മണ്ഡലം ജന:സെക്രട്ടറി ഇ.ഹാരിസ്‌ യൂത്ത്‌ ലീഗ് നേതാവ് സികെ നാസർ തുടങ്ങിയവർ നോട്ടീസ് പതിച്ചു ഉദ്ഘാടനം നിർവഹിച്ചു.

സ്വർണ്ണക്കടത്തിന്റെ പേരിൽ ജയിലിലായിരുന്ന സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാരനായ മുഖ്യമന്ത്രി അന്വേഷണം നേരിടാതെ ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് ഇത്തരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ചടങ്ങിൽ ശാഖാ യൂത്ത്‌ ലീഗ് പ്രസിഡന്റ്‌ ആസിഫ് പുത്തലത്ത് അധ്യക്ഷതവഹിച്ചു. ജന:സെക്രട്ടറി ജാഫർ തുണ്ടിയിൽ സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് യൂത്ത്‌ ലീഗ് പ്രസിഡന്റ് റഫീഖ് മാസ്റ്റർ,ജന:സെക്രട്ടറി വിപി ഫൈസൽ,സമീർ പികെ,ഫവാസ് ടി,സുബൈർ സികെ,ഷംനാദ് ചിയ്യൂർ,തൻസീർ.പി ,മഹമൂദ് മത്തത്ത്,നൗഷാദ് കെപി ,ഇസ്മായിൽ തങ്ങൾ,ഹമീദ് ഇ ,അജ്മൽ,അസീദ് സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48901/cm-resigns-youth-league-lookout-notice-posted)