---
title: "എസ് എസ് എൽ സി ഫലം വന്ന് മണിക്കൂറുകൾക്കകം ഉപഹാരവുമായി വാർഡ് മെമ്പർ വീട്ടിലെത്തി"
english_title: "Within hours of the SSLC result coming in, the ward member arrived home with a gift"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/49079/within-hours-of-the-sslc-result-coming-in-the-ward-member-arrived-home-with-a-gift"
published_at: "2022-06-15T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9ed2e41145_sslc.jpg"
keywords: []
---

# എസ് എസ് എൽ സി ഫലം വന്ന് മണിക്കൂറുകൾക്കകം ഉപഹാരവുമായി വാർഡ് മെമ്പർ വീട്ടിലെത്തി

> **Lead Summary:** **നാദാപുരം : **എസ്‌ എസ്‌ എൽ സി ഫലം വന്ന് മണിക്കൂറിനകം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ വാർഡ് മെമ്പർ വീടുകളിൽ എത്തിയത് വേറിട്ട കാഴ്ചയായി.

## Article Content

**നാദാപുരം : **എസ്‌ എസ്‌ എൽ സി ഫലം വന്ന് മണിക്കൂറിനകം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ വാർഡ് മെമ്പർ വീടുകളിൽ എത്തിയത് വേറിട്ട കാഴ്ചയായി.

മുഴുവൻ വിഷയങ്ങളിലും എ പ്ലസ്നേടിയ നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ പി കെ മുഹമ്മദ് റാദിൻ, ടി പി ഷദാ ഫാത്തിമ , കെ വി സജാ ഫാത്തിമ, സി കെ നദാ ഫാത്തിമ ,പി മുഹമ്മദ് നിഹാദ് , ടി മുഹമ്മദ് സിനാൻ , പി പി ശ്രീനിത്യ എന്നീവിദ്യാർത്ഥികളെയാണ് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ സി കെ നാസർ വീട്ടിൽ ചെന്ന് അനുമോദിച്ചത്.

വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി, മഠത്തിൽ അബ്ദുല്ല ഹാജി ,വി പി ഫൈസൽ ,പി കെ ഹാരിസ് ,,പി കെ സാദത്ത് , പി കെ സമീർ , മഹമൂദ് മത്തത്ത്‌ , എൻ കെ സാലി , സിദ്ദീഖ് മുറിച്ചാണ്ടി ,പി ഷഫീഖ് , മുഹമ്മദ് കെ കെ ,ജുനൈദ് കിഴക്കയിൽ , അസീസ് കെ കെ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/49079/within-hours-of-the-sslc-result-coming-in-the-ward-member-arrived-home-with-a-gift)