---
title: "സ്നേഹവീട്; എൻ.എസ്.എസ് സ്നേഹവീട് സമർപ്പണം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി നിർവ്വഹിക്കും"
english_title: "The CM will inaugurate the NSS Snehaveedu on October 1"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/491/the-cm-will-inaugurate-the-nss-snehaveedu-on-october-1"
published_at: "2021-09-29T22:04:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615495a52db54_press.jpg"
keywords: []
---

# സ്നേഹവീട്; എൻ.എസ്.എസ് സ്നേഹവീട് സമർപ്പണം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി നിർവ്വഹിക്കും

> **Lead Summary:** **നാദാപുരം: **എൻ.എസ്.എസ് സ്നേഹവീട് സമർപ്പണം ഒക്ടോബർ 1ന് മുഖ്യമന്ത്രി നിർവ്വഹിക്കും. കെ.പി മോഹനൻ എം.എൽ.എ താക്കോൽദാനം നടത്തും .

## Article Content

**നാദാപുരം: **എൻ.എസ്.എസ് സ്നേഹവീട് സമർപ്പണം ഒക്ടോബർ 1ന് മുഖ്യമന്ത്രി നിർവ്വഹിക്കും. കെ.പി മോഹനൻ എം.എൽ.എ താക്കോൽദാനം നടത്തും .

പാനൂർ പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പാറാട് നൂഞ്ഞമ്പ്രത്ത് പൊന്നത്ത് നാണിക്ക് വേണ്ടി നിർമിച്ച സ്നേഹഭവനത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ 1ന് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കുമെന്നും വീട്ട് പരിസരത്ത് വെച്ച് കെ.പി മോഹനൻ എം.എൽ.എ താക്കോൽദാനം നിർവഹിക്കുമെന്നും പാനൂർ പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്കൂളധികൃതർ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ 25 ഓളം വീടുകളാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വച്ച് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യാതിഥി ആയി പങ്കെടുക്കും. കണ്ണൂർ ജില്ലയിൽ 2 വീടുകളാണ് ഇതേ ദിവസം ഉദ്ഘാടനം നടത്തുന്നത് മൂത്തേടം ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്‌.എസ്.വിദ്യാർത്ഥികൾ നിർമിച്ചതാണ് ഒന്ന്.

10 ലക്ഷം രൂപ ചിലവിലാണ് പൊന്നത്ത് നാണിക്ക് വേണ്ടി എൻ എസ് എസ് വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും, ഹയർ സെക്കൻ്റെറി സ്കൂൾ സ്റ്റാഫംഗങ്ങൾ, മാനേജ്മെൻറ് എന്നിവരുടെ സഹകരണത്തോടെ വീട് നിർമാണം പൂർത്തീകരിച്ചത്. പ്രിൻസിപ്പൽ എം.ശ്രീജ, സ്റ്റാഫ് സെക്രട്ടറി പി.കെ മനോജ് കുമാർ, എൻ.എസ്‌.എസ് മുൻ പ്രോഗ്രാം ഓഫീസർ പി.സനൽകുമാർ, പ്രോഗ്രാം ഓഫീസർ സഫറിക് സഹദ്, പാനൂർ ക്ലസ്റ്റർ കൺവീനർ ഡോ.ലനീഷ്.കെ കെ, സ്റ്റാഫ് പ്രതിനിധി വത്സരാജ് മണലാട്ട്, വളണ്ടിയർ ലീഡർ ശ്രീശി വ, വളണ്ടിയർമാരായ കിഷൻ എസ് ജീവൻ, ചന്ദന എസ്.ജ്യോതി, ആവണി അനുരാഗ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/491/the-cm-will-inaugurate-the-nss-snehaveedu-on-october-1)