---
title: "യുവാവിന് എലിപ്പനി; ചീയ്യുരിലെ അഞ്ച് ഹോട്ടലുകൾ പൂട്ടാൻ ഉത്തരവ് "
english_title: "The young man contracted leptospirosis; Five hotels in Chiyur ordered to close"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/49123/the-young-man-contracted-leptospirosis-five-hotels-in-chiyur-ordered-to-close"
published_at: "2022-06-16T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aaa3d21ac1f_elippani.jpg"
keywords: []
---

# യുവാവിന് എലിപ്പനി; ചീയ്യുരിലെ അഞ്ച് ഹോട്ടലുകൾ പൂട്ടാൻ ഉത്തരവ് 

> **Lead Summary:** **നാദാപുരം:** ചിയ്യൂരിൽ യുവാവിന് എലിപ്പനി ബാധിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്തിൽ ആരോഗ്യവിഭാഗം രോഗപ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.

## Article Content

**നാദാപുരം:** ചിയ്യൂരിൽ യുവാവിന് എലിപ്പനി ബാധിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്തിൽ ആരോഗ്യവിഭാഗം രോഗപ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.

ചിയ്യൂർ, തെരുവംപറമ്പ് മേഖലകളിലെ വീടുകളിലും കടകളിലും ആരോഗ്യവിഭാഗം പരിശോധന നടത്തി. ചിയ്യൂരിലെ ഹോട്ടൽ നഷ്‌വ, മസാഫി കാറ്ററിങ്‌, ഹോട്ടൽ കുഞ്ഞാവ, ഹോട്ടൽ പുലരി, സൂര്യതാര മസാലക്കട എന്നിവ പൂട്ടാൻ ഉത്തരവിട്ടു.

പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലാണ് ഇവിടങ്ങളിൽനിന്ന് ഭക്ഷണസാധനങ്ങൾ പാകംചെയ്യുകയും വിതരണം നടത്തുകയും ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.

ചിയ്യൂർ ഭാഗത്ത് മാലിന്യംതള്ളുന്ന വീട്ടുകാരെ കണ്ടെത്തി താക്കീത് നൽകി. മറുനാടൻ തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ച് കക്കൂസ് മാലിന്യം പൊതുറോഡിലേക്ക് ഒഴുക്കിയ കക്കംവെള്ളി പുതിയേടത്ത് പറമ്പിലെ കെട്ടിട ഉടമയ്ക്ക് 24 മണിക്കൂറിനകം പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/49123/the-young-man-contracted-leptospirosis-five-hotels-in-chiyur-ordered-to-close)