Featured

കമ്മ്യൂണിസ്റ്റ് അമ്മ ഇനിയൊരോർമ്മ; കെ.ശാന്തകുമാരിക്ക് യാത്രാമൊഴി

News |
Jun 16, 2022 03:39 PM

എടച്ചേരി : കമ്മ്യൂണിസ്റ്റ് തറവാട്ടിലെ സ്നേഹനിധിയായ അമ്മ ഇനിയൊരോർമ്മ. ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ കമ്മറ്റി അംഗവും സിപിഐ എം അംഗവുമായ കെ.ശാന്തകുമാരിക്ക് യാത്രാമൊഴി.

ഇന്നലെ വൈകിട്ട് കോഴിക്കോട് സഹകരണ ആശുപത്രിയിൽ അന്തരിച്ച എടച്ചേരിയിലെ കണ്ണോത്ത് ശാന്തകുമാരി (78) ൻ്റെ മൃതദേഹം ഇന്ന് പകൽ പതിനൊന്നോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

കോഴിക്കോട് ജില്ലാ കൗൺസിൽ മുൻ പ്രസിഡൻ്റും സിപിഐ എം നേതാവും, ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജറുമായിരിക്കെ അന്തരിച്ച കെ ബാലൻ മാസ്റ്ററുടെ ഭാര്യയാണ്.

എടച്ചേരി ഗ്രാമപഞ്ചായത്ത് മുൻ ഭരണ സമിതി അംഗവുമായിരുന്നു അവർ. എടച്ചേരിയിലെ കണ്ണോത്ത് വീട് കമ്മ്യൂണിസ്റ്റ് തറവാട് തന്നെയാണ് ഇവിടെ എത്തുന്ന പാർട്ടി പ്രവർത്തകർക്ക് സ്നേഹവും ഭക്ഷണവും വിളമ്പിയ ശാന്ത ചേച്ചി ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ കരുത്തുറ്റ നേതാവ് കൂടിയായിരുന്നു.

എം.എൽ എമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, ഇ.കെ വിജയൻ , സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മറ്റി അംഗം കെ.കെ ലതിക, ഏരിയാ സെക്രട്ടറി പി.പി ചാത്തു, വി.പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

മക്കൾ റോജ (റിട്ട. അധ്യാപിക ചെറുമാവിലായി എൽ പി സ്കൂൾ - സി പി ഐ എം മാവിലായി ലോക്കൽ കമ്മറ്റി അംഗം കണ്ണൂർ) ,സുധീർകുമാർ (സീനിയർ മാനേജർ കേരള ബാങ്ക് വടകര ) അഡ്വ.സുനിൽകുമാർ ( നാദാപുരം ബാർ കൗൺസിൽ ) അഡ്വ. വിനോദ്. ( വടകര ബാർ കൗൺസിൽ )

മരുമക്കൾ: എം കെ പവിത്രൻ (എം.കെ പി മാവിലായി റിട്ട. കാർഷിക വകുപ്പ് ),രശ്മി (അസിസ്റ്റൻറ് മാനേജർ കേരള ബാങ്ക് ഓർക്കാട്ടേരി ).അഡ്വ ബിന്ദു സോമൻ( വടകര ബാർ കൗൺസിൽ )ശാലിനി (അധ്യാപിക വെള്ളമുണ്ട ഹയർ സെക്കണ്ടറി).

സഹോദരങ്ങൾ: പത്മാവതി, സരസ്വതി, ആലിയോട്ട് ബാലകൃഷ്ണൻ (ആധാരം എഴുത്ത് എടച്ചേരി- സി പി ഐ എം പയന്തോങ്ങ് ബ്രാഞ്ച് അംഗം), പ്രസന്ന (മൊകേരി ), പ്രഭാസിനി (വടയം) ഉഷ, രമേശ് ആലിയോട്ട് (കല്ലാച്ചി).

Communist mother again; Farewell to K. Shanthakumari

Next TV

Top Stories