---
title: "രണ്ട് പേർക്ക് പരിക്ക്, ആബുലൻസ് തെന്നി മറിഞ്ഞു; അപകടത്തിൽ ബൈക്കും കാറും തകർന്നു"
english_title: "Two injured in ambulance overturn; The bike and car were damaged in the accident"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/49286/two-injured-in-ambulance-overturn-the-bike-and-car-were-damaged-in-the-accident"
published_at: "2022-06-17T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62abddcf29675_accident.jpg"
keywords: []
---

# രണ്ട് പേർക്ക് പരിക്ക്, ആബുലൻസ് തെന്നി മറിഞ്ഞു; അപകടത്തിൽ ബൈക്കും കാറും തകർന്നു

> **Lead Summary:** **നാദാപുരം : **നാദാപുരത്ത് നിന്ന് പുറപ്പെട്ട ആബുലൻസ് ഓർക്കാട്ടേരിയിൽ തെന്നി മറിഞ്ഞു. ഡ്രൈവറടക്കം രണ്ട് പേർക്ക് പരിക്ക്. അപകടത്തിൽ ബൈക്കും കാറും തകർന്നു.

## Article Content

**നാദാപുരം : **നാദാപുരത്ത് നിന്ന് പുറപ്പെട്ട ആബുലൻസ് ഓർക്കാട്ടേരിയിൽ തെന്നി മറിഞ്ഞു. ഡ്രൈവറടക്കം രണ്ട് പേർക്ക് പരിക്ക്. അപകടത്തിൽ ബൈക്കും കാറും തകർന്നു.

അപസ്മാരം ബാധിച്ച കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ നിന്ന് കുട്ടിയെ വടകരക്ക് കൊണ്ടു പോകുന്നതിനിടെ സംഭവം.

നല്ല മഴക്കിടയിൽ വേഗതയിൽ പോകുന്ന ആംബുലൻസ് റോഡിൽ നിന്ന് വഴുതി റോഡരികിൽ നിർത്തിയ ബൈക്കിനും കാറിനും ഇടിച്ച് മറിയുകയായിരുന്നു. കല്ലാച്ചിയിലെ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് ആംബുലൻസാണ് അപകടത്തിൽ പെട്ടത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടം.കാറും ബൈക്കും ഭാഗികമായി തകർന്നു. ആംബുലൻസിന്റെ ഡ്രൈവറുടെ കയ്യെല്ല് പൊട്ടി. രോഗിയുടെ കൂടെ സഞ്ചരിച്ചയാൾക്ക് നിസാര പരിക്കുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/49286/two-injured-in-ambulance-overturn-the-bike-and-car-were-damaged-in-the-accident)