പ്രഖ്യാപന റാലി...വരുന്നു നീരുറവ് നീർത്തട പദ്ധതി; സംരക്ഷിക്കും മണ്ണും ജലവും

പ്രഖ്യാപന റാലി...വരുന്നു നീരുറവ് നീർത്തട പദ്ധതി; സംരക്ഷിക്കും മണ്ണും ജലവും
Jun 19, 2022 11:08 AM | By Anjana Shaji

എടച്ചേരി : മണ്ണ്ജല സംരക്ഷണത്തിനായി സർക്കാർ ആവിഷ്കരിച്ച നീരുറവ് നീർത്തട പദ്ധതി എടച്ചേരി ഗ്രാമ പഞ്ചായത്തിലെ മയ്യഴി പുഴ കേന്ദ്രീകരിച്ച് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സമഗ്ര നീർത്തട വികസന പദ്ധതി നടപ്പിലാക്കുക.

440 ഹെക്ടർ പ്രദേശം ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയ്ക്ക് പുറമെ ജലസേചന വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, വനം വകുപ്പ്, കുടുംബശ്രീ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ജല ലഭ്യത ഉറപ്പാക്കാൻ കുളങ്ങൾ, കിണറുകൾ തുടങ്ങിയവയുടെ പ്രവൃത്തികൾ ഏറ്റെടുക്കും. നീർത്തടത്തി നുള്ളിൽ സ്വാഭാവിക ഘടനയ്ക്ക് ഭംഗം വരാതെ മണ്ണ് കയ്യാലകൾ, ബണ്ട് എന്നിവ നിർമ്മിക്കും.

പദ്ധതിയുടെ ആദ്യഘട്ട ആലോചന യോഗത്തിൽ വാട്ടർ ഷെഡ് കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ആവശ്യകതയും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി പ്രദേശത്തെ അയോത്ത് സ്കൂൾ ഭാഗത്ത് നിന്നും ചെറുകുളം പ്രദേശത്തുൾപ്പടെ വിളംബര ജാഥ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. രാജൻ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാരായ നിഷ, ശ്രീജിത്ത്‌, സുജാത, രാധ, ഷീമ, രാജൻ കൊയിലോത്ത്, സതി, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പഞ്ചായത്ത് തല ഉദ്യോഗസ്ഥർ, മേറ്റുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Announcement Rally .... Upcoming Spring Watershed Project; Protects soil and water

Next TV

Related Stories
ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 15, 2022 12:02 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

Aug 15, 2022 11:13 AM

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക്...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 15, 2022 10:53 AM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു...

Read More >>
വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

Aug 15, 2022 10:17 AM

വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

വളയത്ത് കോൺഗ്രസ്സിൻ്റെ...

Read More >>
Top Stories